മകൾക്കെതിരെ വിദ്വേഷ കമന്റുകള്‍; വിമർശകർക്ക് ചുട്ട മറുപടിയുമായി മന്ദിര ബേദി

By Aswany mohan k .15 04 2021

imran-azhar

 

 

കഴിഞ്ഞ ദിവസങ്ങളിൽ മന്ദിര ബേദി തന്റെ ദത്തു പുത്രിയായ താരയുടെയും മകന്‍ വീര്‍ എന്നിവരോടൊപ്പമുള്ള അവധിക്കാല ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. എന്നാൽ ചിത്രങ്ങൾക്ക് വന്ന കമന്റ്സുകളാണ് ഇപ്പോൾ ചർച്ചാ വിഷയമായിരിക്കുന്നത്.

 

താര കുടുംബത്തിന് ഒട്ടും ചേര്‍ന്നതല്ലെന്നും. താരയുടെ രൂപത്തെ കളിയാക്കിയുമാണ് കമന്റുകള്‍. ''ഇവരെ പോലെ ക്രൂരതയുള്ളവരാണ് ഏറ്റവും ഭീരുക്കള്‍.

 

മുഖം മൂടിക്കുള്ളില്‍ നിന്നു കൊണ്ടാണ് ഇവര്‍ സംസാരിക്കുന്നത്''- മന്ദിര ഇന്‍സ്റ്റയില്‍ കുറിച്ചു. കമന്‌റുകളുടെ സ്‌ക്രീന്‍ ഷോട്ട് അടക്കം മന്ദിര ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.

 

 

 

 

മന്ദിര ബേദി - രാജ് കൗശല്‍ ദമ്പതികള്‍ 2020 ജൂലായിലാണ് നാലു വയസുകാരി താരയെ ദത്തെടുത്തത്. ഇവര്‍ക്ക് വീര്‍ എന്ന മകനുണ്ട്.

 

 

OTHER SECTIONS