മഞ്ജു വാര്യരും പൃഥിരാജും ആസിഫ് അലിയും ഒന്നിക്കുന്ന ത്രില്ലര്‍; മള്‍ട്ടിസ്റ്റാര്‍ ചിത്രവുമായി വേണു

By mathew.11 06 2021

imran-azhar

 

കാര്‍ബണ്‍ എന്ന ചിത്രത്തിന് ശേഷം മള്‍ട്ടിസ്റ്റാര്‍ ചിത്രവുമായി വേണു. മഞ്ജു വാര്യര്‍, പൃഥിരാജ്, ആസിഫ് അലി, അന്ന ബെന്‍ എന്നിവരാണ് ചിത്രത്തില്‍ മുഖ്യ വേഷങ്ങളിലെത്തുന്നത്. ആസിഫ് അലിയെയും പാര്‍വതിയെയും മുഖ്യ കഥാപാത്രങ്ങളാക്കി 'ആണും പെണ്ണും' എന്ന ആന്തോളജി ചിത്രത്തിലെ 'രാച്ചിയമ്മ' എന്ന ഭാഗവും വേണു സംവിധാനം ചെയ്തിരുന്നു.


ജി ആര്‍ ഇന്ദുഗോപന്റെ 'ശംഖുമുഖി' എന്ന കഥയെ ആസ്പദമാക്കിയാണ് വേണു പുതിയ ചിത്രം ഒരുക്കുന്നത്. ത്രില്ലര്‍ ജോണറിലാണ് ചിത്രം ഒരുങ്ങുന്നത്. ഫെഫ്കയുടെ പിന്തുണയോടെയാണ് സിനിമ ഒരുങ്ങുന്നതെന്നാണ് സൂചന. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്.

 

OTHER SECTIONS