By Lekshmi.21 03 2023
ഏതാനും മാസങ്ങൾക്ക് മുൻപാണ് മഞ്ജു വാര്യർ ടൂ വീലർ ലൈസൻസ് സ്വന്തമാക്കിയത്.ശേഷം ബിഎംഡബ്ല്യു അഡ്വഞ്ചർ ബൈക്ക് സ്വന്തമാക്കിയ താരം യാത്രകളോടുള്ള പ്രിയത്തെക്കുറിച്ച് സംസാരിച്ചിരുന്നു.മോശമില്ലാതെ വണ്ടി ഓടിക്കുമെങ്കിലും തന്നെ ഒറ്റയ്ക്ക് വണ്ടിയുമായി പുറത്തുവിടാൻ അമ്മയ്ക്കും സഹോദരനും പേടിയാണെന്ന് പറയുകയാണ് മഞ്ജു വാര്യർ.
വലിയ കുഴപ്പമില്ലാതെ വണ്ടിയോടിക്കുന്ന ഒരാളാണ് ഞാൻ. പക്ഷെ ഒറ്റയ്ക്ക് വണ്ടിയുമായി വിടാൻ അമ്മക്കും ചേട്ടനും പേടിയാണ്.റോഡിലൂടെ വേഗത്തിൽ പോകുന്ന മറ്റുവാഹനങ്ങളെ ഓർത്തിട്ടാണ് പേടി.ഓവർടേക്ക് ചെയ്യണമെന്ന ചിന്ത ഒഴിവാക്കി എല്ലാവരും പതുക്കെ പോകണം, മഞ്ജു പറഞ്ഞു.
സാഹസികത ഒട്ടുമില്ലാത്ത ഒരു ബോറിംഗ് റൈഡർ ആണ് താനെന്നാണ് മഞ്ജു പറയുന്നത്.അതാണ് നല്ലതെന്നാണ് തന്റെ വിശ്വാസമെന്നും മഞ്ജു കൂട്ടിച്ചേർത്തു.മോട്ടോര്‍ വാഹനവകുപ്പ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു നടി.