'എൻ നെഞ്ചിനുള്ളിൽ': മരട് 357ലെ ഗാനം റിലീസ് ചെയ്തു

By Sooraj Surendran .17 08 2020

imran-azhar

 

 

കേരളക്കരയാകെ ചര്‍ച്ച ചെയ്യപ്പെട്ട മരട് ഫ്ലാറ്റ് വിഷയം ആസ്പദമാക്കി കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന "മരട് 357" എന്ന ചിത്രത്തിലെ പുതിയ ഗാനം അണിയറ പ്രവർത്തകർ പുറത്തുവിട്ടു. "എൻ നെഞ്ചിനുള്ളിൽ" എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. രാജീവ് ആലുങ്കലിന്റേതാണ് വരികൾ. ഹരി രവീന്ദ്രൻ എവ്‌ലിൻ വിൻസന്റ് എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. അനൂപ് മേനോന്‍, ധര്‍മജന്‍, മനോജ് കെ ജയന്‍, ബൈജു സന്തോഷ്, സാജില്‍ സുദര്‍ശന്‍, സെന്തില്‍ കൃഷ്ണ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ഷീലു എബ്രഹാം, നൂറിന്‍ ഷെറീഫ് എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പട്ടാഭിരാമൻ എന്ന ചിത്രത്തിന് ശേഷം കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് മരട് 357. ദിനേശ് പള്ളത്താണ് ചിത്രത്തിന്റെ കഥയും, തിരക്കഥയും, സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

 

 

OTHER SECTIONS