By Ashli Rajan.19 01 2023
നാലുവര്‍ഷത്തെ വിലക്കിനുശേഷം ചൈനയിലെ തിയേറ്ററുകളിലേക്ക് മാര്‍വല്‍ സിനിമകള്‍ വീണ്ടുമെത്തുകയാണ്. ബ്‌ളാക്ക് പാന്തര്‍ വാക്കണ്ട ഫോറെവര്‍ അടുത്തമാസം ഏഴിന് എത്തുമെന്നും അതിനുശേഷം ആന്റ് മാന്‍, ദി വാസ്പ് ക്വാണ്ടുമാനിയ പ്രദര്‍ശിപ്പിക്കുമെന്നും ചൈനീസ് സാമൂഹികമാധ്യമമായ വെയ്ബോ അറിയിച്ചു.
രാജ്യത്ത് മാര്‍വല്‍ വീണ്ടുമെത്തുന്ന സന്തോഷത്തിലാണ് സിനിമാപ്രേമികള്‍. 2019 ജൂലായില്‍ സ്‌പൈഡര്‍മാന്‍ ഫാര്‍ ഫ്രം ഹോമിനുശേഷം ചൈനയില്‍ പ്രദര്‍ശിപ്പിക്കുന്ന മാര്‍വല്‍ ചിത്രങ്ങളായിരിക്കും ഇവ.
അതേസമയം, എന്തുകൊണ്ടാണ് രാജ്യത്ത് മാര്‍വല്‍ സിനിമകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതെന്ന് ചൈന ഇതുവരെ വ്യക്തമാക്കിയിട്ടില്ല. യു.എസ്.ചൈന സംഘര്‍ഷം ഉയര്‍ന്നുവന്ന സമയത്താണ് നിരോധനമാരംഭിച്ചത്.