ബെന്യാമിനും ഇന്ദുഗോപനും ഒന്നിക്കുന്നു; പ്രണയത്തിന്റെ വേറിട്ട വഴികളിലൂടെ ക്രിസ്റ്റി

By Lekshmi.31 01 2023

imran-azhar

 മാത്യു തോമസ്സും മാളവികാ മോഹനും കേന്ദ്രകഥാപാത്രങ്ങളാകുന്ന ക്രിസ്റ്റി എന്ന ചിത്രമാണ് ഇപ്പോള്‍ പ്രേക്ഷക ശ്രദ്ധ നേടുന്നത്.ചിത്രത്തിന്റെ ടീസര്‍ പുറത്തുവന്നതു മുതല്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നതും.ടീസര്‍ പുറത്തിറങ്ങി ദിവസങ്ങള്‍ക്കൊണ്ട് കാഴ്ച്ചക്കാരുടെ എണ്ണം ഒരു മില്യന്‍ കടന്നതും ഏറെ ശ്രദ്ധ നേടിയിരുന്നു.

 

 

നവാഗതനായ ആല്‍വിന്‍ ഹെന്റി സംവിധാനം ചെയ്യുന്ന ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് നോക്കി മൗണ്ടന്‍ സിനിമാസിന്റെ ബാനറില്‍ സജയ് സെബാസ്റ്റ്യനും കണ്ണന്‍ സതീശനും ചേര്‍ന്നാണ്.ആല്‍വിന്‍ ഹെന്റിയുടെ കഥയെ അടിസ്ഥാനമാക്കി മലയാള സാഹിത്യത്തിലെ പ്രഗത്ഭരായ ബന്യാമിനും ജി. ആര്‍. ഇന്ദുഗോപനും ചേര്‍ന്നാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത്.

 

 

അത്യപൂര്‍വമായ ഒരു ഒത്തുചേരലാണിത്. തീരപ്രദേശത്തിന്റെ പശ്ചാത്തലത്തില്‍ ഒരു തികഞ്ഞ പ്രണയ കഥയാണ് ചിത്രത്തിന്റെ പ്രമേയം. യൂത്തിന്റെ കാഴ്പ്പാടുകള്‍ക്ക് ഏറെ പ്രാധാന്യം നല്‍കി നര്‍മ്മമുഹൂര്‍ത്തങ്ങളിലൂടെയാണ് ക്രിസ്റ്റിയുടെ അവതരണം. എത്ര പറഞ്ഞാലും ഉറവ വറ്റാത്ത ഒരു വിഷയമാണ് പ്രണയം.

 

 

ഓരോ കഥക്കും പ്രത്യേകതകളുണ്ട്. ഈ ചിത്രത്തിനും അങ്ങനെയൊരു പ്രത്യേകതയുണ്ട്.അതാണ് ഈ ചിത്രത്തെ മുന്നോട്ട് നയിക്കുന്നതും.ജോയ് മാത്യു, വിനീത് വിശ്വം രാജേഷ് മാധവന്‍, മുത്തുമണി, ജയ എസ്, കുറുപ്പ്, സ്മിനു സിജോ, മഞ്ജു പത്രോസ്, വീണാ നായര്‍, എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

 

 


ഗോവിന്ദ് വസന്തയാണ് ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.അന്‍വര്‍ അലി, വിനായക് ശശികുമാര്‍ എന്നിവരുടേതാണ് വരികള്‍.ആനന്ദ് സി ചന്ദ്രന്‍ ഛായാഗ്രഹണവും മനു ആന്റെണി എഡിറ്റിംഗും നിരവഹിക്കുന്നു.

 

 

കലാസംവിധാനം സുജിത് രാഘവ്, മേക്കപ്പ് ഷാജി പുല്‍പ്പള്ളി, ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടര്‍ ഷെല്ലി ശ്രീസ്, പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ്‌സ് പ്രദീപ് ഗോപിനാഥ്, വിജയ് ജി എസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ദീപക് പരമേശ്വരന്‍, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്ന ഈ ചിത്രം സെന്‍ട്രല്‍ പിക്‌ചേര്‍സ് പ്രദര്‍ശനത്തിനെത്തിക്കുന്നു, ഫോട്ടോ സിനറ്റ് സേവ്യര്‍, പി ആര്‍ ഒ വാഴൂര്‍ ജോസ് എന്നിവരാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.

 

 

 

 

OTHER SECTIONS