നടി കീര്‍ത്തി സുരേഷ് വിവാഹിതയാകുന്നു; വരൻ ബാല്യകാല സുഹൃത്ത്: മേനക സുരേഷ് പറയുന്നു

By Lekshmi.30 01 2023

imran-azhar

 

 

നടി കീര്‍ത്തി സുരേഷ് വിവാഹിതയാകുന്നുവെന്നും,സ്‌കൂള്‍ കാലം മുതലുള്ള സുഹൃത്താണ് വരനെന്നും എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു, നിരവധി മാധ്യമങ്ങളും അത്തരത്തില്‍ വാര്‍ത്തകള്‍ നല്‍കിയിരുന്നു.

 

 

എന്നാല്‍ സംഭവം വ്യാപകമായി പ്രചരിച്ചതോടെ കീര്‍ത്തിയുടെ അമ്മയും നടിയുമായ മേനകാ സുരേഷ് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്.മകളുടെ പേരില്‍ ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും ഇതിനെ കുറിച്ച് കൂടുതല്‍ പ്രതികരണത്തിനില്ലെന്നും മേനക വ്യക്തമാക്കി.

 

 

സ്‌കൂള്‍ കാലം മുതലുള്ള സുഹൃത്തുമായി കീര്‍ത്തി വര്‍ഷങ്ങളായി പ്രണയത്തിലാണെന്നായിരുന്നു വാര്‍ത്തകള്‍.നിലവില്‍ ഒരു റിസോര്‍ട്ട് നടത്തുന്ന ഇയാളുമായുള്ള വിവാഹം നാല് വര്‍ഷത്തിനുള്ളില്‍ നടക്കുമെന്നും വാര്‍ത്തകളില്‍ പറഞ്ഞിരുന്നു.