ദിവസങ്ങള്‍ക്കുള്ളില്‍ അഞ്ച് ലക്ഷം കാഴ്ചക്കാര്‍; ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഇടം നേടി മേപ്പടിയാനിലെ ഗാനം

By mathew.13 04 2021

imran-azhar

 

 

പുറത്തുവന്ന് ദിവസങ്ങള്‍ക്കുള്ളില്‍ യൂട്യൂബില്‍ അഞ്ച് ലക്ഷം കാഴ്ചക്കാരെ സ്വന്തമാക്കി മേപ്പടിയാന്‍ എന്ന ചിത്രത്തിലെ ഗാനം. കണ്ണില്‍ മിന്നും മന്ദാരം എന്ന് തുടങ്ങുന്ന അതിമനോഹരമായ പാട്ടാണ് സംഗീതാസ്വാദകരുടെ മനം കവര്‍ന്ന് മുന്നേറുന്നത്. ജോ പോള്‍ രചിച്ച വരികള്‍ക്ക് രാഹുല്‍ സുബ്രഹ്‌മണ്യന്‍ ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. കാര്‍ത്തിക്കും നിത്യ മാമ്മനും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

 

വിഷ്ണു മോഹന്‍ എഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍, സൈജു കുറുപ്പ്, അജു വര്‍ഗീസ്, കോട്ടയം രമേശ്, ഇന്ദ്രന്‍സ്, അഞ്ജു കുര്യന്‍, നിഷ സാരംഗ്, കുണ്ടറ ജോണി, കലാഭവന്‍ ഷാജോണ്‍, മേജര്‍ രവി, ശ്രീജിത്ത് രവി, ശങ്കര്‍ രാമകൃഷ്ണന്‍, അപര്‍ണ ജനാര്‍ദനന്‍, പോളി വല്‍സന്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഉണ്ണി മുകുന്ദന്റെ നിര്‍മ്മാണ സംരംഭമായ യു.എം.എഫിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്.

 

OTHER SECTIONS