By Lekshmi.27 03 2023
നവാഗതനായ ഹാരിസ് കഥ, തിരക്കഥ,സംഭാഷണം,സംവിധാനം എന്നിവ നിർവ്വഹിക്കുന്ന മിസ്റ്റർ ഹാക്കർ എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസായി.മലയാളത്തിലെ പ്രമുഖ നിർമ്മാതാവായ എസ് ജോർജ്, സംവിധായകൻ ജോണി ആന്റണി, സജി സുരേന്ദ്രൻ, സി സി എഫ് പ്രസിഡന്റ് അനിൽ തോമസ്, താരങ്ങളായ വിനു മോഹൻ, സഞ്ജു ശിവറാം, ജോണി ആൻ്റണി, സാജു നവോദയ, സിനോജ് വർഗ്ഗീസ്, വിദ്യ വിനു മോഹൻ, എന്നിവർ ചേർന്നാണ് പോസ്റ്റർ റിലീസ് ചെയ്തത്.
നിഗൂഢതകൾ ഒളിപ്പിക്കുന്ന ചിത്രം മുഹമ്മദ് അബ്ദുൾ സമദ്, സൗമ്യ ഹാരിസ് എന്നിവര്‍ ചേർന്നാണ് നിർമ്മിക്കുന്നത്.എറണാകുളം, വാഗമൺ, തലയോലപ്പറമ്പ് എന്നിവിടങ്ങളിലായി ചിത്രീകരിച്ച സിനിമയിൽ ഹാരിസ്, ദേവൻ, ഭീമൻ രഘു, സോഹൻ സീനു ലാൽ, സാജു നവോദയ, ഷെഫീഖ് റഹ്‌മാൻ, എം.എ.നിഷാദ്, മാണി സി കാപ്പൻ, തോമസ് റോയ്, ഷാൻ വടകര, സാജൻ സൂര്യ, അലി റഹ്മാൻ, സയ്യിദ് അടിമാലി, ഫാറൂഖ്, കണ്ണൻ സാഗർ, ടോണി ആൻ്റണി, പ്രശാന്ത് കാഞ്ഞിരമറ്റം, ബിജു, മനോജ്, ശാഹുൽ, സന്തോഷ്,നീന കുറുപ്പ്, സൂര്യ എന്നിവരാണ് അഭിനേതാക്കൾ.