പിറന്നാൾ സമ്മാനമായി ലൂക്കയ്ക്ക് താരാട്ടൊരുക്കി മിയ; ഗാനം ശ്രദ്ധേയം

By santhisenanhs.05 05 2022

imran-azhar

മലയാളത്തിന്റെ പ്രിയതാരം മിയയുടെ മകൻ ലൂക്കയ്ക്ക് സുഹൃത്തും നടനുമായ ഗോവിന്ദ് പത്മസൂര്യ നൽകിയ പിറന്നാൾ സമ്മാനമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരിക്കുന്നത്.

 

 

മിയയുടെ മനോഹരമായ ഒരു താരാട്ട് പാട്ടിന്റെ വിഡിയോയാണ് ഇത്. മിയ, ഭർത്താവ് അശ്വിൻ, ലൂക്ക എന്നിവർക്കൊപ്പം ഇവരുടെ പ്രിയപ്പെട്ടവരും വിഡിയോയിൽ ഉണ്ട്. മനോഹരമായ പാട്ടും ദൃശ്യങ്ങളും ഇതിനോടകം ഹിറ്റാണ്.

 

സംഗീതസംവിധായകനും ഗായകനുമായ നിഖിൽ പാട്ടിന് ഈണമൊരുക്കിയിരിക്കുന്നു. ലൂക്കയുടെ കളിചിരികളും കുസൃതികളുമാണ് ഗാനരംഗത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. പാട്ട് ഇപ്പോൾ ട്രെൻഡിങ്ങിൽ ആണ്.

 

ലൂക്ക ജോസഫ് ഫിലിപ്പ് എന്നാണ് മകന്റെ മുഴുവൻ പേര്. 2020 സെപ്റ്റംബർ 12നാണ് മിയയും ബിസിനസ്സുകാരനായ അശ്വിനും വിവാഹിതരായത്.

OTHER SECTIONS