പാരിസ് ചലച്ചിത്ര മേളയില്‍ മികച്ച ചിത്രം; ശ്രദ്ധ നേടി 'മ് സൗണ്ട് ഓഫ് പെയിന്‍'

By mathew.07 06 2021

imran-azhar

 


പാരിസ് ചലച്ചിത്രമേളയില്‍ പുരസ്‌കാര നേട്ടവുമായി ഡോ സോഹന്‍ റോയ് നിര്‍മിച്ച 'മ് സൗണ്ട് ഓഫ് പെയിന്‍ '. ഫീച്ചര്‍ വിഭാഗത്തിലെ മികച്ച സിനിമയായാണ് ചിത്രം തിരഞ്ഞെടുക്കപ്പെട്ടത്. അഞ്ച് വിദേശ ചിത്രങ്ങളെ പിന്തളളിയാണ് വിജീഷ് മണി സംവിധാനം ചെയ്ത ചിത്രം അവസാന റൗണ്ടില്‍ നേട്ടം കൈവരിച്ചത്.

നവാഡ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ബെസ്റ്റ് ജൂറി അവാര്‍ഡും ചിത്രം നേരത്തെ സ്വന്തമാക്കിയിരുന്നു. ഓസ്‌കര്‍ നോമിനേഷനും ചിത്രത്തിന് നേരത്തെ ലഭിച്ചിരുന്നു.

ഐ എം വിജയനാണ് ചിത്രത്തില്‍ നായകനായെത്തിയത്. കുറുംബ ഭാഷയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. തേന്‍ ശേഖരണം ഉപജീവന മാര്‍ഗ്ഗമാക്കിയ കുറുംബ വിഭാഗത്തില്‍പ്പെട്ട ഒരു ആദിവാസി കുടുംബനാഥന് പാരിസ്ഥിതിക പ്രശ്നങ്ങളെ തുടര്‍ന്നുണ്ടാകുന്ന പ്രതിസന്ധികളാണ് സിനിമയില്‍ ചര്‍ച്ച ചെയ്യുന്നത്.

ആര്‍ മോഹന്‍ ആണ് ചിത്രത്തിനായി ക്യാമറ ചലിപ്പിച്ചിരിക്കുന്നത്.ജുബൈര്‍ മുഹമ്മദ് ആണ് ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത്. പ്രകാശ് വാടിക്കല്‍ ആണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത്. ദേശീയ അവാര്‍ഡ് ജേതാവായ ബി. ലെനിന്‍ ആണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത്. പശ്ചാത്തല സംഗീതം ശ്രീകാന്ത് ദേവ.

 

OTHER SECTIONS