By Priya.29 11 2022
പ്രേക്ഷകര്‍ കാത്തിരുന്ന 'സ്ഫടികം' 4കെ ദൃശ്യമികവോടെയും ഡോള്‍ബി അറ്റ്മോസ് ശബ്ദ വിന്യാസത്തോടെയും തിയേറ്ററുകളില്‍ വീണ്ടും അവതരിക്കാനൊരുങ്ങുന്നു.
സ്ഫടികം സിനിമയുടെ റി മാസ്റ്റര്‍ ചെയ്ത പുതിയ പതിപ്പിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുകയാണ് ചിത്രത്തില്‍ ആടുതോമയായി തകര്‍ത്താടിയ മോഹന്‍ലാല്‍.
അടുത്ത വര്‍ഷം ഫെബ്രുവരി 9 ന് ചിത്രം തിയേറ്ററുകളിലെത്തും.എക്കാലവും നിങ്ങള്‍ ഹൃദയത്തോട് ചേര്‍ത്തുവച്ച എന്റെ ആടുതോമ നിങ്ങള്‍ ആഗ്രഹിച്ചത് പോലെ പുതിയ കാലത്തിന്റെ എല്ലാ സാങ്കേതിക മികവോടെയും വീണ്ടും റിലീസാവുന്നു എന്ന് പറഞ്ഞുകൊണ്ടാണ് താരത്തിന്റെ കുറിപ്പ് തുടങ്ങുന്നത്.
''എക്കാലവും നിങ്ങള്‍ ഹൃദയത്തോട് ചേര്‍ത്തുവച്ച എന്റെ ആടുതോമ നിങ്ങള്‍ ആഗ്രഹിച്ചത് പോലെ പുതിയ കാലത്തിന്റെ എല്ലാ സാങ്കേതിക മികവോടെയും വീണ്ടും റിലീസാവുന്നു. ലോകമെമ്പാടുമുള്ള തിയറ്റുകളില്‍ 2023 ഫെബ്രുവരി മാസം 9 - ന് സ്ഫടികം 4സ അറ്റ്മോസ് എത്തുന്നു. ഓര്‍ക്കുക. 28 വര്‍ഷങ്ങള്‍ക്കു മുമ്പ് ഇതുപോലൊരു വ്യാഴാഴ്ചയാണ് ആടുതോമയെ നിങ്ങള്‍ അന്നും ഹൃദയം കൊണ്ട് ഏറ്റുവാങ്ങിയത്...'അപ്പോള്‍ എങ്ങനാ... ഉറപ്പിക്കാവോ?.''മോഹന്‍ലാല്‍ കുറിച്ചു.
ഒരു കോടി രൂപയ്ക്കു മുകളില്‍ നിര്മാണ് ചിലവുമായാണ് സ്ഫടികം ഫോര്‍ കെ പതിപ്പ് എത്തുന്നത്.ഇതിനു ചുക്കാന്‍ പിടിക്കുന്നത് സംവിധായകന് ഭദ്രന് ആണ്.പഴയ സിനിമയില്‍ നിന്നും ത്രികച്ചും വ്യത്യസ്തമായി കൂടുതല്‍ തെളിവോടെയും മിഴിവോടെയും 4 കെ അറ്റ്മോസ് മിക്സിലാണ് സ്ഫടികം വരുന്നത്.
ചെന്നൈയില്‍ പ്രിയദര്‍ശന്റെ ഉടമസ്ഥതയിലുള്ള ഫോര്‍ ഫ്രെയിംസ് സ്റ്റുഡിയോയില്‍ വച്ചാണ് ചിത്രത്തിന്റെ റീ മാസ്റ്ററിങ് പൂര്‍ത്തിയായത്. ദേശീയ പുരസ്കാര ജേതാവു കൂടിയായ സൗണ്ട് ഡിസൈനര്‍ രാജാകൃഷ്ണനാണ് ശബ്ദവിഭാഗം കൈകാര്യം ചെയ്തിരിക്കുന്നത്.