'അകത്ത് സുരക്ഷിതമായിരുന്നാല്‍ ഐശ്വരത്തിന്റെ സൈറണ്‍ കേള്‍ക്കാം'; വൈറലായി ലാലേട്ടന്റെ പുതിയ സന്ദേശം

By Aswany Mohan K.01 05 2021

imran-azhar

 

 

 

സംസ്ഥാനത്ത് കോവിഡ് കേസുകൾ അതിതീവ്രമായി വ്യാപിച്ചു കൊണ്ടിരിക്കുന്ന സാഹചര്യമാണുള്ളത്. ആശങ്കാജനകമായ ഈ സമയത്ത് സുരക്ഷിതമായി വീട്ടിലിരിക്കാന്‍ മലയാളികളെ ഓര്‍മപ്പെടുത്തുകയാണ് സിനിമാ താരം മോഹന്‍ലാല്‍.

 

ബ്രേക്ക് ദ ചെയ്ന്‍ കാമ്പെയിന്റെ പോസ്റ്റര്‍ സമൂഹ മാധ്യമത്തില്‍ പങ്കുവച്ചാണ് മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടന്‍ ഈ സന്ദേശം അറിയിക്കുന്നത്.
സൂപ്പർഹിറ്റ് ചിത്രമായ നാടോടിക്കാറ്റ് എന്ന സിനിമയിലെ തന്റെ ഡയലോഗ് വച്ചുള്ള പോസ്റ്റര്‍ ആണ് താരം ഫേസ്ബുക്കിൽ ഷെയര്‍ ചെയ്തത് .

 

 

 

‘അകത്ത് സുരക്ഷിതമായിരുന്നാല്‍ ഐശ്വരത്തിന്റെ സൈറണ്‍ കേള്‍ക്കാം’ എന്ന സന്ദേശത്തോടൊപ്പം മോഹന്‍ലാലിന്റെ കാര്‍ട്ടൂണ്‍ ചിത്രവുമുണ്ട്.. മാസ്‌ക് ഉപയോഗിക്കാനും ഇടയ്ക്കിടെ കൈ കഴുകാനും മോഹന്‍ലാല്‍ മലയാളികളോട് പറയുന്നു.എന്തായാലും താരത്തിന്റെ പുതിയ ഫേസ്ബുക് പോസ്റ്റ് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്.

OTHER SECTIONS