നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട് ഒക്ടോബര്‍ 14 മുതല്‍; ചിത്രം തിയേറ്ററുകളില്‍ തന്നെ പ്രദര്‍ശനത്തിനെത്തുമെന്ന് ബി ഉണ്ണികൃഷ്ണന്‍

By mathew.16 06 2021

imran-azhar 


ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം 'ആറാട്ട്' ഒക്ടോബര്‍ 14ന് പ്രദര്‍ശനത്തിനെത്തും. ചിത്രം തിയേറ്ററുകളില്‍ തന്നെ റിലീസ് ചെയ്യുമെന്ന് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ അറിയിച്ചു. ആക്ഷനും ഹ്യൂമറിനും പ്രാധാന്യം നല്‍കി ഒരു മാസ് എന്റര്‍ടെയ്നറായി ആണ് ചിത്രം ഒരുക്കുന്നത്.

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുക്കെട്ടിലൊരുങ്ങുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഓണത്തിന് തിയേറ്ററുകളിലെത്തുമെന്നാണ് സൂചന. ലോക്ഡൗണ്‍ കാരണം തിയേറ്ററുകള്‍ ഇപ്പോള്‍ അടഞ്ഞുകിടക്കുകയാണെങ്കിലും ഓണക്കാലത്ത് പുതിയ ചിത്രങ്ങള്‍ എത്തുന്നതോടെ തുറക്കുമെന്നാണ് സൂചന.


ഉദയകൃഷ്ണയാണ് ആറാട്ടിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ശ്രദ്ധ ശ്രീനാഥ് ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. നെടുമുടി വേണു, സായ്കുമാര്‍, സിദ്ദിഖ്, ഇന്ദ്രന്‍സ്, വിജയരാഘവന്‍, ജോണി ആന്റണി, രാഘവന്‍, നന്ദു, ബിജു പപ്പന്‍, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിജയ് ഉലകനാഥ് ആണ് ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്. ഷമീര്‍ മുഹമ്മദ് ആണ് ചിത്രത്തിന്റെ എഡിറ്റിംഗ്. രാഹുല്‍ രാജ് ആണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.

 

OTHER SECTIONS