'സ്ഫടികം രണ്ടാം ഭാഗം 'പ്രകൃതിവിരുദ്ധം'; ഇനി തോമ ആടിന്റെ ചങ്കിലെ ചോര കുടിക്കില്ല!'

By Web Desk.07 02 2023

imran-azhar

 


തിരുവനന്തപുരം: മലയാളത്തിലെ മെഗാ ഹിറ്റ് ചിത്രം സ്ഫടികത്തിന്റെ രണ്ടാം ഭാഗം ഉണ്ടാവില്ലെന്ന് സംവിധായകന്‍ ഭദ്രന്‍. ഫോര്‍ കെയില്‍ ഒരുക്കിയ ചിത്രത്തിന്റെ പുതിയ പതിപ്പിന്റെ റിലീസിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

സ്ഫടികത്തിന്റെ രണ്ടാം ഭാഗം പ്രകൃതിവിരുദ്ധമാണ്. കാരണം ചെകുത്താനെ സ്ഫടികമാക്കി മാറ്റിയ ചിത്രമാണിത്. ഇനി ആടു തോമ മുണ്ടുരിഞ്ഞ് അടിക്കില്ല, ആടിന്റെ ചങ്കിലെ ചോര കുടിക്കില്ല. ഒരുതിരിച്ചറിവാണ് ഈ ചിത്രമെന്നും ഭദ്രന്‍ പറഞ്ഞു.

 

സ്ഫടികത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കാന്‍ അഞ്ചു വര്‍ഷം വേണ്ടി വന്നു. ചിത്രീകരണത്തിന് 80 ദിവസമാണ് ചെലവഴിച്ചത്. 20 ദിവസം കൊണ്ടാണ് ക്ലൈമാക്‌സിലെ സ്റ്റണ്ട് രംഗം പൂര്‍ത്തിയാക്കിയത്.

 

പുതിയ പതിപ്പില്‍ ചിത്രത്തിന്റെ കണ്ടന്റില്‍ മാറ്റമില്ല. എന്നാല്‍, കഥാപാത്രങ്ങള്‍ ഉള്‍പ്പെടാത്ത ചില സീനുകള്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. സംഭാഷണം ഒഴികെയുള്ള ശബ്ദങ്ങള്‍ പുന:സൃഷ്ടിച്ചു.

 

ചിത്രത്തിന് 100 ശതമാനം പോസിറ്റീവ് റെസ്‌പോണ്‍സ് പ്രതീക്ഷിക്കുന്നില്ല. രണ്ടു വര്‍ഷത്തിനു ശേഷമേ ചിത്രത്തിന്റെ ഒടിടി റിലീസ് ഉണ്ടാകൂ എന്നും ഭദ്രന്‍ പറഞ്ഞു. ഫെബ്രുവരി 9 നാണ് സ്ഫ്ടികത്തിന്റെ പുതിയ പതിപ്പ് പ്രദര്‍ശനത്തിന് എത്തുന്നത്.

 

 

 

 

OTHER SECTIONS