മധുവിന്റെ വീട്ടിലേക്ക് മോഹന്‍ലാലിന്റെ സര്‍പ്രൈസ് വിസിറ്റ്

By web desk.23 09 2023

imran-azhar

 

തിരുവനന്തപുരം: ജന്മദിനത്തിന് മുന്‍പ് ആശംസയുമായി മോഹന്‍ലാല്‍ മധുവിന്റെ തിരുവനന്തപുരം കണ്ണമ്മൂലയിലെ  വീട്ടിലെത്തി. തിരുവനന്തപുരത്ത് നടക്കുന്ന സിനിമാ ചിത്രീകരണം കഴിഞ്ഞു രാത്രിയാണ് മോഹന്‍ ലാല്‍ മധുവിനെ കാണാനെത്തിയത്.

 

എന്നോട് എന്താണു പറയാനുള്ളത് മധുസാറിനെന്നു ലാല്‍ ചോദിച്ചു. ''ഇവിടെ എത്രയോ പേര്‍ വരുന്നു പോകുന്നു. പക്ഷേ ഇന്നത്തെ ലാലിന്റെ വരവ് അപ്രതീക്ഷിതമാണ്.

 

ഏറെ സന്തോഷം. ലോട്ടറി അടിച്ചവന്റെ ആഹ്ലാദം.'' മധു പറഞ്ഞു.മധുവിനെ ആലിംഗനെ ചെയ്ത് ഉമ്മവച്ചാണു ലാല്‍ അവിടെ നിന്ന് മടങ്ങിയത്. നവതിദിനമായ ഇന്നു വൈകിട്ട് 'മധുമൊഴി' എന്ന ആദരം സംഘടിപ്പിച്ചിട്ടുണ്ട്.

 

 

 

OTHER SECTIONS