കണ്ണുനിറഞ്ഞ് സുരാജ്, വാക്കുകള്‍ ഇടറി ഇന്ദ്രന്‍സ്, കൊച്ചുപ്രേമന് കണ്ണീരോടെ വിട

By Web Desk.04 12 2022

imran-azhar

 

ശരിക്കും പ്രതീക്ഷിക്കാത്തത്... ഇന്ദ്രന്‍സിന്റെ വാക്കുകള്‍ ഇടറി. വാക്കുകള്‍ പുറത്തുവരാതെ ഇന്ദ്രന്‍സ് പകുതിയില്‍ നിര്‍ത്തി. നിറഞ്ഞ കണ്ണുകളോടെ, സങ്കടം ഉള്ളിലൊതുക്കി സുരാജ് വെഞ്ഞാറമൂട് ഇരുന്നു. താരങ്ങളും സിനിമാ-സീരിയല്‍ പ്രവര്‍ത്തകരും നിറകണ്ണുകളോടെ നിന്നു.

 

മലയാളികളെ പൊട്ടിച്ചിരിപ്പിച്ച നടന്‍ ഇനി ഓര്‍മ്മ. നടന്‍ കൊച്ചുപ്രേമന്റെ വിയോഗത്തിന്റെ ഞെട്ടലിലാണ് സിനിമാ-സീരിയല്‍ ലോകം.

 

 

ശനിയാഴ്ച വൈകുന്നേരം മൂന്നുമണിയോടെയായിരുന്നു നടന്റെ അപ്രതീക്ഷിത മരണം. മരണ വാര്‍ത്ത അറിഞ്ഞ് നടന്റെ തിരുമല, വലിയവിളയിലെ വീട്ടിലേക്ക് സിനിമാ-സീരിയല്‍ ലോകം ഒഴുകിയെത്തി.

 

ഞായറാഴ്ച രാവിലെ 11 ന് വഴുതക്കാട്ടെ ഭാരത് ഭവനില്‍ ഭൗതികശരീരം പൊതുദര്‍ശനത്തിനു വച്ചു. നിരവധി പേര്‍ ഇവിടെയും ആദരാഞ്ജലി അര്‍പ്പിക്കാനെത്തി. 12 മണി വരെ പൊതുദര്‍ശനം തുടര്‍ന്നു.

 

12.30 ന് ഭൗതികശരീരം സംസ്‌കാര കര്‍മ്മങ്ങള്‍ക്കായി തൈക്കാട് ശാന്തികവാടത്തില്‍ എത്തിച്ചു. ഇവിടെയും നിരവധി പേരാണ് പ്രിയ നടന്റെ ചേതനയറ്റ ശരീരം കാണാന്‍ എത്തിയത്.

 

 

 

 

OTHER SECTIONS