സിയേറയെ മുട്ടുകുത്തിക്കാനായുള്ള തന്ത്രങ്ങളുമായി പ്രൊഫെസ്സർ; വൈകാരിക പോസ്റ്റുമായി അൽവാരോ മോർട്ടെ

By Aswany Mohan K.06 05 2021

imran-azhar

 

 


ജനപ്രിയ വെബ്‌സീരീസുകളിലൊന്നായ മണി ഹൈയ്‌സ്റ്റിന്റെ ചിത്രീകരണം അവസാനിച്ചു. ചിത്രത്തിലെ പ്രധാന കഥാപാത്രമായ പ്രൊഫസറെ അവതരിപ്പിച്ച അല്‍വാരോ മോര്‍ട്ടെ തന്റെ ഇൻസ്റ്റാഗ്രാം വഴിയാണ് ഈ വിവരം ആരാധകരുമായി പങ്കുവയ്ച്ചത്.

 

സീരീസിനെയും തന്റെ കഥാപാത്രത്തെയും ഏറ്റെടുത്ത എല്ലാവര്‍ക്കും നന്ദി പറയുന്നുവെന്ന് അല്‍വാരോ മോര്‍ട്ടെ കറിച്ചു. സീരീസിലെ അഞ്ചാം സീസണിന്റെ ചിത്രീകരണമാണ് ഇപ്പോള്‍ അവസാനിച്ചത്.

 

പത്ത് എപ്പിസോസുകളിലായി ഒരുക്കുന്ന അഞ്ചാം സീസണോടെ മണി ഹൈയ്സ്റ്റിന് അവസാനമാകുമെന്ന് നെറ്റ് ഫ്‌ലിക്‌സ് പ്രഖ്യാപിച്ചിരുന്നു.

 

സീരീസിലെ ഏറ്റവും സംഘര്‍ഭരിതമവും ചെലവേറിയതുമായ എപ്പിസോഡുകളാണ് പ്രേക്ഷകരെ കാത്തിരിക്കുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.

 

2017-ലാണ് മണി ഹീസ്റ്റ് സംപ്രേഷണം ആരംഭിക്കുന്നത്. സ്പാനിഷ് ഭാഷയില്‍ ഒരുക്കിയ ഈ സീരീസ് 'ലാ കാസ ഡി പാപ്പല്‍' എന്ന പേരില്‍ ആന്റിന 3 എന്ന സ്പാനിഷ് ടെലിവിഷന്‍ നെറ്റ്വര്‍ക്കിലൂടെയാണ് ആദ്യമായി പുറത്തിറങ്ങിയത്.

 

View this post on Instagram

A post shared by Álvaro Morte (@alvaromorte)

" target="_blank">

 

 

5 എപ്പിസോഡുകളായി പുറത്തിറങ്ങിയ സീരിസ് സ്‌പെയ്‌നില്‍ വന്‍ പരാജയമായിരുന്നു. അതിനാല്‍ ഇതിനൊരു തുടര്‍ഭാഗം എന്നത് അണിയറപ്രവര്‍ത്തകര്‍ ചിന്തിച്ചിരുന്നില്ല.

 

എന്നാല്‍ നെറ്റ്ഫ്ളിക്‌സ് സീരിസ് ഏറ്റെടുത്ത് ഇംഗ്ലീഷില്‍ ഡബ്ബ് ചെയ്ത് മണി ഹൈയ്സ്റ്റ് എന്ന പേരില്‍ പുറത്തിറക്കി. വൈകാതെ മണി ഹൈയ്സ്റ്റ് ലോകത്താകെ തരംഗമായി മാറി.

 


2020-ല്‍ നാലാം സീസണിലെത്തിയപ്പോള്‍ ലോകത്തില്‍ ഏറ്റവും കാഴ്ചക്കാരുള്ള സീരീസുകളുടെ പട്ടികയില്‍ മുന്‍നിരയിലേക്ക് മണി ഹൈയ്സ്റ്റ് എത്തി. ഈ പട്ടികയിലേക്ക് എത്തുന്ന ഇംഗ്ലീഷ് ഭാഷയ്ക്ക് പുറത്തുള്ള ആദ്യ സീരീസ് കൂടിയാണ് സ്പാനിഷ് സീരിസായ ലാ കാസ ഡി പാപ്പല്‍.

 

അതിനാല്‍ തന്നെ നെറ്റ്ഫ്ളിക്‌സിന്റെ അഭ്യര്‍ഥനപ്രകാരം പുതിയ കഥയുമായെത്തിയ മൂന്നാം സീസണ്‍ മുതല്‍ ബിഗ് ബജറ്റിലാണ് സീരിസ് നിര്‍മിച്ചത്.

 

ഇന്റലിജന്‍സിന്റെ പിടിയില്‍ അകപ്പെട്ട റിയോയെ കണ്ടെത്തതിനായി പ്രൊഫസറും കൂട്ടരും ബാങ്ക് ഓഫ് സ്‌പെയിന്‍ കൊള്ളയടിക്കാനെത്തുകയും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് 3,4 സീസണുകളില്‍ ചിത്രീകരിച്ചിരിക്കുന്നത്.

 

അന്വേഷണ ഉദ്യോഗസ്ഥയായ അലീസിയ സിയേറ പ്രൊഫസറുടെ ഒളിത്താവളം കണ്ടെത്തി അദ്ദേഹത്തിന് നേരേ തോക്ക് ചൂണ്ടി നില്‍ക്കുന്നതോടെയാണ് 4-ാമത്തെ സീസണ്‍ അവസാനിച്ചത്.

 

 

OTHER SECTIONS