മള്‍ട്ടിപ്ലക്‌സ് തിയേറ്ററുകളില്‍ 75 രൂപയ്ക്ക് ടിക്കറ്റുകള്‍

By SM.03 09 2022

imran-azhar

 


ദേശീയ സിനിമാ ദിനം ആഘോഷിക്കുന്ന സെപ്തംബര്‍ 16ന് മള്‍ട്ടിപ്ലക്‌സ് തിയേറ്ററുകളില്‍ ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവ്. സിനിമാ ടിക്കറ്റുകള്‍ക്ക് 75 രൂപ(തിരഞ്ഞെടുത്ത ചില തിയേറ്ററുകളില്‍ മാത്രം)യാണ് മള്‍ട്ടിപ്ലക്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ വാഗ്ദാനം ചെയ്തിരിക്കുന്നത്.

 

കോവിഡ് മഹാമാരിയെ തുടര്‍ന്നുണ്ടായ ലോക്ക്ഡൗണുകള്‍ക്കുശേഷം സിനിമാശാലകള്‍ വിജയകരമായി വീണ്ടും തുറക്കുന്നതിന് സംഭാവന നല്‍കിയ സിനിമാ പ്രേമികള്‍ക്കുള്ള നന്ദി സൂചകമായാണ് 75 രൂപ ടിക്കറ്റിന് ഈടാക്കുന്നതെന്നും മള്‍ട്ടിപ്ലക്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ അറിയിച്ചു.

 

പിവിആര്‍, സിനിപോളിസ് തുടങ്ങിയ പ്രമുഖ ശൃംഖലകള്‍ ഉള്‍പ്പെടെ ഇന്ത്യയിലുടനീളമുള്ള 4000 സിനിമാ തിയേറ്ററുകളില്‍ ദേശീയ സിനിമാ ദിനം ആചരിക്കും.



OTHER SECTIONS