'അളിയാ.. ആളുകള്‍ ഇപ്പോഴും ഈ സിനിമയെപ്പറ്റി സംസാരിക്കുന്നു'; മുംബൈ പോലീസിന് റീമേക്ക് ഒരുങ്ങുന്നതായി റോഷന്‍ ആന്‍ഡ്രൂസ്

By mathew.03 05 2021

imran-azhar

 


വലിയ നിലയിലുള്ള പ്രേക്ഷക പ്രശംസ സ്വന്തമാക്കിയ ചിത്രമാണ് റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത മുംബൈ പോലീസ്. ചിത്രത്തിന് റീമേക്ക് ഒരുങ്ങുന്നുവെന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്. സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് തന്നെയാണ് ഫെയ്സ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്.


'മുംബൈ പോലീസിന്റെ എട്ട് വര്‍ഷങ്ങള്‍. ചില നല്ല നിമിഷങ്ങള്‍ നിങ്ങളുമായി പങ്കുവയ്ക്കുന്നു.. അളിയാ.. ആളുകള്‍ ഇപ്പോഴും ഈ സിനിമയെപ്പറ്റി സംസാരിക്കുന്നു. ഞങ്ങള്‍ ഉടന്‍ തന്നെ ചിത്രം റീമേക്ക് ചെയ്യുന്നു.. വിവരങ്ങള്‍ പിന്നാലെ നല്‍കുന്നതാണ്.. കാത്തിരിക്കുക..എല്ലാവര്‍ക്കും സ്നേഹം'

 

 

OTHER SECTIONS