എംപുരാന്‍ വിശേഷം പങ്കുവച്ച് ദീപക് ദേവ്, പണി തുടങ്ങി...

By Web Desk.18 03 2023

imran-azhar

 

 

ലൂസിഫറിന്റെ അസാധാരണ വിജയം മലയാള സിനിമയിലെ വഴിത്തിരിവായിരുന്നു. വമ്പന്‍ ചിത്രങ്ങളൊരുക്കാന്‍ മലയാള ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം നല്‍കിയ ചിത്രമാണിത്. അതിനാല്‍, ചിത്രത്തിന്റെ രണ്ടാം ഭാഗമായ എംപുരാന്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്.

 

ചിത്രത്തെ കുറിച്ചുള്ള ഓരോ വിശേഷവും ഏറെ വാര്‍ത്താപ്രാധാന്യം നേടുന്നുണ്ട്. ചിത്രത്തെ കുറിച്ച് സംഗീത സംവിധായകന്‍ ദീപക് ദേവിന്റെ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്.

 

എംപുരാന്റെ പണിതുടങ്ങി. ചിത്രത്തിന്റെ ഷൂട്ട് കുറച്ചുമാസം കഴിഞ്ഞിട്ടേ ഉള്ളൂ. എന്റെ പണി തുടങ്ങി-ദീപക് ദേവ് പറഞ്ഞു.

 

ആശാ ശരത്തിന്റെ മകള്‍ ഉത്തരയുടെ വിവാഹത്തില്‍ പങ്കെടുത്തു മടങ്ങുമ്പോഴായിരുന്നു ദീപക് ദേവിന്റെ പ്രതികരണം.

 

എംപുരാന്റെ ഷൂട്ടിംഗ് ഓഗസ്റ്റില്‍ തുടങ്ങുമെന്നാണ് സൂചന. ചിത്രത്തിനു വേണ്ടിയുള്ള ലൊക്കേഷന്‍ ഹണ്ട് പൂര്‍ത്തിയായി. ആറു മാസമെടുത്താണ് ലോക്കേഷനുകള്‍ കണ്ടെത്തിയത്.

 

എമ്പുരാന്‍ നിര്‍മ്മിക്കുന്നത് ആശിര്‍വാദ് സിനിമാസിനൊപ്പം പൃഥ്വിരാജ് പ്രൊഡക്ഷന്‍സും തെന്നിന്ത്യയിലെ മുന്‍നിര നിര്‍മ്മാണ കമ്പനിയായ ഹൊംബാളെ ഫിലിംസും ചേര്‍ന്നാണ്.