സംഗീത സംവിധായകന്‍ എം.ഇ. മാനുവലിനെ മരിച്ച നിലയില്‍ കണ്ടെത്തി

By Priya.13 01 2023

imran-azhar

 


ഉദയംപേരൂര്‍: സംഗീത സംവിധായകന്‍ എം.ഇ. മാനുവലി (73) നെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസം. ഭാര്യയും മക്കളും വിദേശത്താണ്.

 


വീട്ടിലെ ലൈറ്റുകള്‍ രണ്ട് ദിവസമായി തെളിഞ്ഞു കിടക്കുന്നതു കണ്ട് അയല്‍വാസികളാണ് പോലീസിനെ അറിയിച്ചത്. ഉദയംപേരൂര്‍ പോലീസെത്തി ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

 

വെള്ളിയാഴ്ച പോസ്റ്റ്മോര്‍ട്ടം നടത്തും. മറ്റ് സംശയങ്ങളൊന്നും ഇല്ലെന്ന് പോലീസ് പറഞ്ഞു.ക്രിസ്ത്യന്‍ ഭക്തിഗാനങ്ങള്‍ക്ക് സംഗീതം നല്‍കുകയും കേരളത്തില്‍ ആദ്യമായി ഇലക്ട്രോണിക് കീബോര്‍ഡ് അവതരിപ്പിക്കുകയും ചെയ്ത സംഗീത സംവിധായകനാണ് എം.ഇ. മാനുവല്‍.

 

യേശുദാസ് അടക്കം പ്രശസ്തരോടൊപ്പം കീബോര്‍ഡ് വായിച്ചിട്ടുള്ള മാനുവല്‍ വിദേശങ്ങളിലും സംഗീത പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്. ഭാര്യ: ലിസിമോള്‍, മക്കള്‍: മിലി, മീര.

 

 

 

 

OTHER SECTIONS