By Priya .25 05 2023
ബേണ്‍: 'ക്യൂന്‍ ഓഫ് റോക്ക് ആന്‍ഡ് റോള്‍' എന്നറിയപ്പെടുന്ന ടീന ടര്‍ണര്‍ (83) അന്തരിച്ചു.കാന്‍സര്‍, സ്ട്രോക്ക് തുടങ്ങി വിവിധ രോഗങ്ങളെ തുടര്‍ന്ന് ടീന കുറേ നാളുകളായി ചികിത്സയിലായിരുന്നു.
സ്വിറ്റ്സര്‍ലന്‍ഡിലെ കുസ്നാച്ചിലുള്ള വസതിയില്‍ വച്ചായിരുന്നു അന്ത്യം.1994 മുതല്‍ അമേരിക്കന്‍ വംശജയായ ടീന ടര്‍ണര്‍ ഭര്‍ത്താവും ജര്‍മ്മന്‍ നടനും സംഗീത നിര്‍മാതാവുമായ എര്വിന് ബാച്ചിനൊപ്പം സ്വിറ്റ്സര്‍ലന്‍ഡിലായിരുന്നു താമസം.
2013-ല്‍ അവര്‍ സ്വിസ് പൗരത്വം നേടി. അടുത്ത കാലത്ത് കുടലില്‍ കാന്‍സര്‍ ബാധിച്ച് ടീന ടര്‍ണര്‍ കുറേ നാളുകളായി ചികിത്സയിലായിരുന്നു. നാല് പതിറ്റാണ്ടുകളായി ബില്‍ബോര്‍ഡ് ടോപ്പ് 40 ഹിറ്റുകള്‍ ടീന ടര്‍ണര്‍ നേടി.
ഗ്രാമി പുരസ്കാരം, കെന്നഡി സെന്റര്‍ ബഹുമതി, റോക്ക് എന്‍ റോള്‍ ഹാള്‍ ഓഫ് ഫെയിമില്‍ പ്രവേശനം എന്നിവയും താരം നേടിയിട്ടുണ്ട്.2008 ല്‍ സംഗീത ലോകത്തു നിന്നും ടീന വിരമിച്ചു. 2018 ല്‍ ലണ്ടന്‍ മ്യൂസിക്കലിന്റെ പ്രീമിയറിലാണ് ടീന ടര്‍ണര്‍ അവസാനമായി പങ്കെടുത്തത്.