മുത്തച്ഛൻ, അപർണ രാജീവിന്‍റെ ഗാനാഞ്ജലി ശ്രദ്ധേയമാകുന്നു.

By santhisenanhs.14 02 2022

imran-azhar

ഒ.എന്‍.വി.യുടെ ചെറുമകള്‍ അപർണ രാജീവിന്‍റെ, മുത്തച്ഛൻ എന്ന മ്യൂസിക്കൽ വിഡിയോ ശ്രദ്ധേയമാകുന്നു. മലയാളത്തിന്റെ പ്രിയകവിയും ഗാനരചയിതാവുമായ ഒ.എന്‍.വി. കുറുപ്പിന്റെ ആറാം ചരമവാർഷികത്തോടനുബന്ധിച്ച്, അദ്ദേഹത്തിന് ആദരം അർപ്പിച്ച് ചെറുമകളും പിന്നണി ഗായികയുമായ അപർണ രാജീവ് അവതരിപ്പിച്ച മുത്തച്ഛൻ എന്ന മ്യൂസിക്കൽ വിഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത്.

ഒ.എന്‍.വിയുടെ മുത്തച്ഛൻ എന്ന പ്രസിദ്ധ കവിതയെ ആസ്പദമാക്കിയുള്ള മ്യൂസിക് വിഡിയോയാണ് അപർണ പുറത്തിറക്കിയത്. കൊച്ചുമകൻ ഉണ്ണിയും മരിച്ചുപോയ മുത്തച്ഛനും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ഹൃദയസ്പർശിയായ കവിതയാണ്, മുത്തച്ഛൻ. ഒ.എൻ.വിയുടെ മകൻ രാജീവ് ഒ. എൻ.വി. ഈണം പകർന്ന കവിത അപർണയാണ് ആലപിച്ചിരിക്കുന്നത്.

OTHER SECTIONS