'ഉയിരിനും ഉലകത്തിനുമൊപ്പം ആദ്യ ഓണം'; ചിത്രങ്ങള്‍ പങ്കുവെച്ച് വിഘ്‌നേഷ് ശിവന്‍

By priya.27 08 2023

imran-azhar

 

പൊന്നോമനകളുടെ കന്നി ഓണം ആഘോഷമാക്കി നയന്‍താരയും വിഘ്‌നേഷ് ശിവനും.മക്കള്‍ക്കൊപ്പം സദ്യ കഴിക്കുന്ന ചിത്രം പങ്കുവച്ചാണ് വിഘ്‌നേഷ് ഓണവിശേഷങ്ങള്‍ പങ്കുവെച്ചത്.

 

ഉയിരും ഉലകവും കവസവുമുണ്ടുടുത്ത് ഓണ സദ്യ കഴിക്കുന്ന
ചിത്രം ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്തു. 'ഉയിരിനും ഉലകത്തിനുമൊപ്പം ആദ്യത്തെ ഓണം.

 

ഇവിടെ ആഘോഷങ്ങള്‍ കുറച്ച് നേരത്തെ തുടങ്ങി. എല്ലാവര്‍ക്കും സന്തോഷം നിറഞ്ഞ ഓണം ആശംസിക്കുന്നു' ചിത്രങ്ങള്‍ പങ്കുവെച്ച് വിഘ്‌നേഷ് കുറിച്ചു. നയന്‍താരയും വിഘ്‌നേഷും മക്കള്‍ക്കൊപ്പം സദ്യ കഴിക്കുന്നതാണ് അദ്യത്തെ ചിത്രം.

 

പിന്നെ ഉയിരും ഉലകവും സദ്യ കഴിക്കുന്ന രണ്ട് ക്യൂട്ട് ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബറിലാണ് നയന്‍താരക്കും വിഘ്‌നേഷിനും കുഞ്ഞ് ജനിച്ചത്.

 

OTHER SECTIONS