വിഘനേഷ് ശിവന്‍ നിര്‍മിക്കുന്ന നെട്രികണ്‍; നയന്‍താര ചിത്രം ഒടിടി റിലീസിന് ?

By mathew.14 06 2021

imran-azhar

 


നയന്‍താരയെ പ്രധാന കഥാപാത്രമാക്കി വിഘ്‌നേഷ് ശിവന്‍ നിര്‍മിക്കുന്ന നെട്രികണ്‍ ഒടിടി റിലീസിനൊരുങ്ങുന്നതായി സൂചന. ചിത്രം ഡിസ്നി+ഹോട്ട്സ്റ്റാറിലൂടെ പ്രദര്‍ശനത്തിനെത്തുമെന്നാണ് റിപ്പോര്‍ട്ട്. മിലിന്ദ് റാവു ആണ് ത്രില്ലര്‍ ജോണറിലൊരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം പ്രദര്‍ശനത്തിനെത്തേണ്ടിയിരുന്ന ചിത്രം കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നീട്ടിവെയ്ക്കുകയായിരുന്നു.

അന്ധയായ കഥാപാത്രത്തെയാണ് ചിത്രത്തില്‍ നയന്‍താര അവതരിപ്പിക്കുന്നത്. നഗരത്തില്‍ പല സമയങ്ങളിലായി പല സ്ത്രീകള്‍ കൊല്ലപ്പെടുന്നു. ഇതിനുശേഷം സീരിയല്‍ കില്ലര്‍ എന്ന് സംശയിക്കുന്ന ആള്‍ നയന്‍താരയുടെ കഥാപാത്രത്തിന് പിന്നാലെ വരുന്നതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

അജ്മല്‍, മണികണ്ഠന്‍, ശരണ്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആര്‍ ഡി രാജശേഖര്‍ ആണ് ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്. ലോറന്‍സ് കിഷോര്‍ ആണ് ചിത്രത്തിന്റെ എഡിറ്റിംഗ്. 2017ല്‍ പുറത്തിറങ്ങിയ 'അവള്‍' എന്ന ഹൊറര്‍ ത്രില്ലര്‍ ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് മിലിന്ദ് റാവു.

OTHER SECTIONS