ആലിയയ്ക്കു പിന്നാലെ നീതു കപൂര്‍; സ്വന്തമാക്കിയത് 17കോടിയുടെ ആഡംബരഭവനം

By Greeshma Rakesh.22 05 2023

imran-azhar

മുംബൈയില്‍ പുതിയ ആഡംബരഭവനം സ്വന്തമാക്കി ബോളിവുഡ് താരം നീതു കപൂര്‍. നീണ്ട ഇടവേളയ്ക്കു ശേഷം സിനിമാ ലോകത്ത് തിരിച്ചെത്തിയ നീതു കപൂര്‍ ബാന്ദ്ര കുര്‍ള കോംപ്ലെക്‌സിലാണ് നാലുബെഡ്‌റൂമുകളോടുകൂടിയ ആഡംബര അപ്പാര്‍ട്‌മെന്റ് സ്വന്തമാക്കിയത്.

 

ഏകദേശം 17.4 കോടിയോളം രൂപ മുടക്കിയാണ് നീതു കപൂര്‍ പുതിയ ഭവനം സ്വന്തമാക്കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 3,387 ചതുരശ്ര അടിയുടേതാണ് അപ്പാര്‍ട്‌മെന്റ്. ലക്ഷ്വറി സൗകര്യങ്ങളോടു കൂടിയാണ് വീട് ഒരുക്കിയിരിക്കുന്നത്.

 

വീടിന്റെ പ്രധാന ആകര്‍ഷണമെന്നത് വലിയ ഇന്‍ഡോര്‍ പൂളാണ്. ജിമ്മും ഇന്‍ഡോര്‍ ഗെയിമുകള്‍ക്കുള്ള പ്രത്യേക ഇടവും വീട്ടില്‍ ഒരുക്കിയിട്ടുണ്ട്. വിശാലമായ ലിവിങ് റൂം, ഡൈനിങ് റൂം, നാലോളം ബെഡ്‌റൂമുകള്‍ തുടങ്ങിയവയാണ് വീട്ടിലുള്ളത്. കൂടാതെ മൂന്ന് കാര്‍ പാര്‍ക്കിങ് ഏരിയകളും അപ്പാര്‍ട്‌മെന്റിലുണ്ട്.

 

യോഗയും മെഡിറ്റേഷനും ചെയ്യുന്നതിനായി പ്രത്യേക ഇടവും വീട്ടിലുണ്ട്. നിലംതൊടുന്ന വിധത്തിലുള്ള ചുമര്‍ ഗ്ലാസുകളാണ് വീടിന്റെ മറ്റൊരു പ്രത്യേകത. എല്ലാ സൗകര്യങ്ങളോടും കൂടിയ ആഡംബര ഹോംതിയേറ്റര്‍ സംവിധാനവും വീട്ടിലുണ്ട്.

 

മരുമകളായ ആലിയ ഭട്ട് പുതിയ വീട് വാങ്ങി അധികമാവും മുമ്പെയാണ് നീതു കപൂറും റിയല്‍ എസ്റ്റേറ്റ് നിക്ഷേപം നടത്തിയിരിക്കുന്നത്. തന്റെ പ്രൊഡക്ഷന്‍ കമ്പനിയായ എറ്റേര്‍ണല്‍ സണ്‍ഷൈന്‍ പ്രൊഡക്ഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിനു കീഴിലാണ് ആലിയ വീട് സ്വന്തമാക്കിയത്.

 

മുപ്പത്തിയേഴ് കോടി മുടക്കിയാണ് ആലിയ മുംബൈയില്‍ അപ്പാര്‍ട്‌മെന്റ് വാങ്ങിയത്. ജുഹുവില്‍ സഹോദരി ഷഹീന്‍ ഭട്ടിനായി മറ്റ് രണ്ട് അപ്പാര്‍ട്‌മെന്റുകളും ആലിയ അതേദിവസം വാങ്ങിയിരുന്നു.

 

 

OTHER SECTIONS