By Lekshmi.11 11 2022
മുംബൈ: പുതിയ ചിത്രത്തിന്റെ റിലീസിനു മുൻപ് സിദ്ധിവിനായക ക്ഷേത്രത്തിൽ ദർശനം നടത്തി ബോളിവുഡ് മെഗാസ്റ്റാർ അമിതാഭ് ബച്ചനും മകൻ അഭിഷേക് ബച്ചനും.കൂപ്പുകൈകളോടെ അമിതാഭും അഭിഷേകും സിദ്ധിവിനായകന്റെ മുന്നിൽ തല കുനിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.
ബിഗ് ബിയുടെ ‘ഉച്ചൈ’ എന്ന ചിത്രം ഇന്ന് തിയേറ്ററുകളിൽ റിലീസ് ചെയ്തു. ഈ സാഹചര്യത്തിൽ സിനിമയുടെ വിജയത്തിനായി വിനായകന്റെ അനുഗ്രഹം തേടി എത്തിയതായിരുന്നു അദ്ദേഹം.അമിതാഭ് ബച്ചൻ എപ്പോഴും സിദ്ധിവിനായക ക്ഷേത്രത്തിൽ വരാറുണ്ട്.
ജന്മദിനത്തിൽ ഐശ്വര്യ റായും സിദ്ധി വിനായക ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു.വൈകീട്ട് മകൾ ആരാധ്യയ്‌ക്കൊപ്പമായിരുന്നു ഐശ്വര്യ റായ് ക്ഷേത്രത്തിൽ എത്തിയത്. പ്രത്യേക പൂജകളിൽ പങ്കെടുത്ത താരം വഴിപാടുകൾ കഴിച്ച ശേഷമാണ് ക്ഷേത്രത്തിൽ നിന്നും മടങ്ങിയത്.