കൊള്ളയും കൊള്ളക്കാരനും, ചിരിപ്പിച്ചും ത്രില്ലടിപ്പിച്ചും രാമചന്ദ്ര ബോസ്സും സംഘവും

By Web Desk.27 08 2023

imran-azhar

 


ചിരിയും ത്രില്ലുമായി രാമചന്ദ്ര ബോസും സംഘവും മുന്നേറുന്നു. കുടുംബസമേതം ആസ്വദിച്ചുകാണാവുന്ന ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.

 

കൊളളയുടെയും കൊള്ളക്കാരന്റെയും കഥയാണ് ചിത്രം പറയുന്നത്. യുഎഇയിലും കേരളത്തിലുമായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്. മാജിക് ഫ്രെയിംസും പോളി ജൂനിയര്‍ പിക്‌ചേഴ്സും ചേര്‍ന്നാണ് രാമചന്ദ്ര ബോസ്സ് ആന്‍ഡ് കോ നിര്‍മ്മിക്കുന്നത്.

 

നിവിന്‍ പോളിക്ക് ഒപ്പം ജാഫര്‍ ഇടുക്കി, വിനയ് ഫോര്‍ട്ട്, വിജിലേഷ്, മമിത ബൈജു, ആര്‍ഷ ബൈജു തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. വിഷ്ണു തണ്ടാശേരിയാണ് ചിത്രത്തിനായി കാമറ ചലിപ്പിച്ചത്.

 

പ്രൊഡക്ഷന്‍ ഡിസൈന്‍ സന്തോഷ് രാമന്‍, എഡിറ്റിംഗ് നിഷാദ് യൂസഫ്, മ്യൂസിക് മിഥുന്‍ മുകുന്ദന്‍, ലിറിക്‌സ് സുഹൈല്‍ കോയ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ പ്രവീണ്‍ പ്രകാശന്‍, നവീന്‍ തോമസ്, ലൈന്‍ പ്രൊഡ്യൂസേഴ്‌സ് സന്തോഷ് കൃഷ്ണന്‍, ഹാരിസ് ദേശം, ലൈന്‍ പ്രൊഡക്ഷന്‍ റഹീം പി എം കെ, മേക്കപ്പ് ലിബിന്‍ മോഹനന്‍.

 

കോസ്റ്റ്യൂം മെല്‍വി ജെ, ജുനൈദ് മുഹമ്മദ്, സൗണ്ട് ഡിസൈന്‍ രംഗനാഥ് രാജീവ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റിനി ദിവാകര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സ്യമന്തക് പ്രദീപ്, കൊറിയോഗ്രഫര്‍ ഷോബി പോള്‍രാജ്.

 

ആക്ഷന്‍ ഫീനിക്‌സ് പ്രഭു, ജി മുരളി, കനല്‍ കണ്ണന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍ അഗ്‌നിവേഷ്, പ്രൊഡക്ഷന്‍ ഇന്‍ ചാര്‍ജ് ബിമീഷ് വരാപ്പുഴ, നൗഷാദ് കല്ലറ, അഖില്‍ യശോധരന്‍, വി എഫ് എക്‌സ് പ്രോമിസ്, അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് ഡിസ്ട്രിബൂഷന്‍ ഹെഡ് ബബിന്‍ ബാബു.

 

സ്റ്റില്‍സ് അരുണ്‍ കിരണം, പ്രശാന്ത് കെ പ്രസാദ്, പോസ്റ്റര്‍ ഡിസൈന്‍ ടെന്‍ പോയിന്റ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് അനൂപ് സുന്ദരന്‍, മാര്‍ക്കറ്റിംഗ് ബിനു ബ്രിംഗ് ഫോര്‍ത്ത്, പി ആര്‍ ഓ ശബരി.

 

 

 

 

 

ശേഷം മൈക്കില്‍ ഫാത്തിമയില്‍ കല്യാണി പ്രിയദര്‍ശന്‍, ടീസര്‍ എത്തി

 


ശേഷം മൈക്കില്‍ ഫാത്തിമയുടെ ടീസര്‍ പുറത്തുവിട്ടു. മഞ്ജു വാര്യരുടെയും മമ്താ മോഹന്‍ദാസിന്റെയും സോഷ്യല്‍ മീഡിയാ പ്ലാറ്റ് ഫോമുകളിലൂടെയാണ് ടീസര്‍ റിലീസ് ചെയ്തത്. നേരത്തെ ചിത്രത്തിലെ അനിരുദ്ധ് രവിചന്ദര്‍ ആലപിച്ച ഗാനം വന്‍ ഹിറ്റായിരുന്നു.

 

തല്ലുമാലക്ക് ശേഷം കല്യാണി പ്രിയദര്‍ശന്‍ അഭിനയിക്കുന്ന ചിത്രം കളര്‍ഫുള്‍ ഫാമിലി എന്റര്‍ടൈനറാണ്. ഫുട്‌ബോള്‍ കമന്റേറ്ററായാണ് ചിത്രത്തില്‍ കല്യാണി അഭിനയിക്കുന്നത്.

 

മനു സി കുമാറാണ് ചിത്രത്തിന്റെ സംവിധാനം. കല്യാണി പ്രിയദര്‍ശനോടൊപ്പം സുധീഷ്, ഫെമിന, സാബുമോന്‍, ഷഹീന്‍ സിദ്ധിഖ്, ഷാജു ശ്രീധര്‍, മാല പാര്‍വതി, അനീഷ് ജി മേനോന്‍, സരസ ബാലുശ്ശേരി, പ്രിയാ ശ്രീജിത്ത്, ബാലതാരങ്ങളായ തെന്നല്‍, വാസുദേവ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

 

ദി റൂട്ട്, പാഷന്‍ സ്റ്റുഡിയോസ് എന്നിവയുടെ ബാനറില്‍ ജഗദീഷ് പളനിസ്വാമിയും സുധന്‍ സുന്ദരവും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍ രഞ്ജിത് നായര്‍.

 

ഛായാഗ്രഹണം സന്താന കൃഷ്ണന്‍ രവിചന്ദ്രന്‍, സംഗീത സംവിധാനം ഹിഷാം അബ്ദുല്‍ വഹാബ്, എഡിറ്റര്‍ കിരണ്‍ ദാസ്, ആര്‍ട്ട് നിമേഷ് താനൂര്‍, കോസ്റ്റ്യൂം ധന്യാ ബാലകൃഷ്ണന്‍, മേക്ക് അപ്പ് റോണെക്‌സ് സേവിയര്‍, ചീഫ് അസ്സോസിയേറ്റ് സുകു ദാമോദര്‍, പബ്ലിസിറ്റി യെല്ലോ ടൂത്ത്‌സ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റിച്ചാര്‍ഡ്, ക്രിയേറ്റിവ് പ്രൊഡ്യൂസര്‍ ഐശ്വര്യ സുരേഷ്, പി ആര്‍ ഒ പ്രതീഷ് ശേഖര്‍.

 

 

 

 

OTHER SECTIONS