By Lekshmi.24 01 2023
ചരിത്രനേട്ടം കൈവരിക്കാനൊരുങ്ങി രാജമൗലി ചിത്രമായ ആർ.ആർ.ആർ.സിനിമയിലെ നാട്ടു നാട്ടു എന്ന ഗാനത്തിന് ഓസ്കർ നാമനിർദേശം.ആർ.ആർ.ആറിന്റെ അണിയറപ്രവർത്തകർ ട്വിറ്ററിലൂടെ അറിയിച്ചതാണ് ഇക്കാര്യം.ഒറിജിനൽ സോങ് വിഭാഗത്തിലാണ് ഗാനത്തിന് നാമനിർദേശം ലഭിച്ചിരിക്കുന്നത്.
ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിന്റെ നെറുകയിൽ നിൽക്കുന്ന അവസരത്തിലാണ് ആർ.ആർ.ആറിനെ തേടി ഇങ്ങനെയൊരു നേട്ടവും എത്തിയിരിക്കുന്നത്.'ഞങ്ങൾ ചരിത്രം കുറിച്ചിരിക്കുന്നു' എന്നാണ് ആർ.ആർ.ആർ.ടീം ട്വീറ്റ് ചെയ്തത്.ഇങ്ങനെയൊരു വാർത്ത പങ്കുവെയ്ക്കുന്നതിൽ അഭിമാനമുണ്ടെന്നും അവർ ട്വീറ്റ് ചെയ്തു.
മികച്ച ഒറിജിനൽ സോങ് എന്ന വിഭാഗത്തിലാണ് നാട്ടു നാട്ടുവിലൂടെ സംഗീത സംവിധായകൻ എം.എം. കീരവാണി പുരസ്കാരം സ്വന്തമാക്കിയത്.കാലഭൈരവ, രാഹുല്‍ സിപ്ലിഗുഞ്ജ് എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചത്.പ്രേം രക്ഷിത് ആയിരുന്നു നൃത്തസംവിധാനം.ഇംഗ്ലീഷ് ഇതര ഭാഷാ ചിത്രങ്ങളുടെ വിഭാഗത്തിലും മികച്ച ഒറിജിനല്‍ സോങ് വിഭാഗത്തിലുമാണ് ആര്‍.ആര്‍.ആര്‍. നോമിനേഷന്‍ നേടിയിരുന്നത്.