മലൈക്കോട്ടൈ വലിപന് ശേഷം ലിജോ ജോസഫ് പല്ലിശ്ശേരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ കുഞ്ചാക്കോ ബോബനും മഞ്ജു വാര്യയരും മുഖ്യ വേഷത്തിലെത്തും. സിനിമയുടെ വിവരങ്ങൾ വരും ദിവസത്തിൽ പുറത്തു വിടും.
സിനിമാപ്രേമികള്‍ അക്ഷമയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം എമ്പുരാന് ഒക്ടോബര്‍ അഞ്ചിന് ചിത്രീകരണം ആരംഭിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. സിനിമയുടെ ആദ്യ ലൊക്കേഷന്‍ കാര്ഗിലായിരിക്കും എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
ഇതാദ്യമായാണ് ഒരു രജനി ചിത്രം തിരുവനന്തപുരത്ത് ചിത്രീകരിക്കുന്നത്.രജനികാന്ത് തലസ്ഥാനത്തേക്ക് എത്തുന്നതും ആദ്യമായാണ്.
മകള്‍ നിളയുമൊത്താണ് ഇരുവരും തുര്‍ക്കിയില്‍ ബേബി മൂണ്‍ ആഘോഷിക്കുന്നത്. തുര്‍ക്കിയിലെ ചിത്രങ്ങള്‍ പേളി തന്നെയാണ് പങ്ക് വെച്ചിരിക്കുന്നത്.
വൈറ്റ് ഷര്‍ട്ടും ബ്ലാക്ക് പാന്റുമായി സിമ്പിള്‍ ലുക്കിലാണ് നടി പ്രത്യക്ഷപ്പെടുന്നത്.ലൂസ് ഷര്‍ട്ടില്‍ ഒരു ബെല്‍റ്റും പെയര്‍ ചെയ്തിട്ടുണ്ട്. കണ്ണിന് ഹൈലൈറ്റ് നല്‍കിയാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്.
മമ്മൂട്ടി ചിത്രം കണ്ണൂര്‍ സ്ക്വാഡിന് വമ്പന്‍ വരവേല്‍പ്പ്. ആദ്യ ദിനത്തില്‍ തന്നെ ഗംഭീര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. രണ്ടാം ദിവസം മുതല്‍ പ്രേക്ഷകരുടെ ആവശ്യപ്രകാരം ചിത്രം കൂടുതല്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുകയാണ്.
വ്യത്യസ്ത രീതികളില്‍ പോലീസ് ജീവിതം പറയുന്ന സിനിമകള്‍ മലയാളത്തില്‍ നിരവധി ഉണ്ടായിട്ടുണ്ട്. അവയില്‍ ഒട്ടുമിക്ക ചിത്രങ്ങളും ഹിറ്റുകളും സൂപ്പര്‍ ഹിറ്റുകളുമായിട്ടുണ്ട്. അത്തരത്തില്‍ ഹിറ്റ് ചാര്‍ട്ടില്‍ ഇനി കണ്ണൂര്‍ സ്ക്വാഡിനേയും ചേര്‍ത്തുവയ്ക്കാം.
ജോയ് മാത്യു, കോട്ടയം നസീര്‍, ശ്രീജിത്ത് രവി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രഭുവിന്റെ മക്കള്‍, ടോള്‍ഫ്രീ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സജീവന് അന്തിക്കാട് സംവിധാനം ചെയ്യുന്ന ലാ ടൊമാറ്റിനാ വിദേശ ചലച്ചിത്ര മേളകളിലേക്ക്.
ഹരം എന്നുപേരിട്ടിരിക്കുന്ന ചിത്രം നിര്‍മിക്കുന്നത് ആശിര്‍വാദ് സിനിമാസ് ആണ്. മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന് ശേഷം മോഹന്‍ലാലും പ്രിയദര്‍ശനും ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത വര്‍ഷം തുടങ്ങും. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും.
ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ചിത്രം 2018 ഇന്ത്യയുടെ ഔദ്യോഗിക ഓസ്കര് എന്‍ട്രി. ഗിരിഷ് കാസറവള്ളിയാണ് വാര്‍ത്ത പങ്കുവച്ചത്.