By santhisenanhs.14 03 2022
മലയാളത്തിന്‍റെ ഭാവഗായകന്‍ പി. ജയചന്ദ്രന്‍ സംഗീത സംവിധാനം നിര്‍വഹിച്ച് ആലപിച്ച നീലിമേ... എന്ന മനോഹരഗാനം ശ്രദ്ധേയമാകുന്നു. അമ്പത് ഏറെ കൊല്ലം മലയാള സിനിമാ - സിനിമേതര സംഗീത രംഗത്ത് സജീവമായ ഗായകന്‍ ഈണമിട്ട് റിലീസായ ആദ്യഗാനമെന്ന പ്രത്യേകത കൂടി ഇതിനുണ്ട്. ഭാവഗായകന്റെ ആലാപനം പോലെതന്നെ സുഖദവും സുന്ദരവുമായ ഗാനമാണ് നീലിമേ...
നടി മഞ്ജുവാര്യരുടെ ഫെയ്‌സ്ബുക്ക് പേജിലൂടെ ജയചന്ദ്രന്റെ 78-ാം പിറന്നാള്‍ ദിവസമാണ് ഗാനം റിലീസ് ചെയ്തത്. മറ്റൊരു ഗാനത്തിന്റെ റെക്കോഡിങ്ങിന്റെ ഇടവേളയില്‍ ഒപ്പമുണ്ടായിരുന്ന ഗാനരചയിതാവ് ബി.കെ. ഹരിനാരായണനോട് തനിക്ക് ഈണമിടാനായി ഒരു പല്ലവി കുറിക്കാന്‍ ജയചന്ദ്രന്‍ ആവശ്യപ്പെടുകയും അവിചാരിതമായി പിന്നീട് അതൊരു മുഴുനീള ഗാനമായി മാറുകയുമായിരുന്നു.
ഗാനത്തിന്റെ വിഷ്വല്‍ എഡിറ്റിങ് നിര്‍വഹിച്ചത് രാംദാസ് ആണ്, സംഗീതസംവിധാനം റാം സുരേന്ദര്‍ ഗാനത്തിന്റെ ഓര്‍ക്കസ്‌ട്രേഷന്നാണ് നിര്‍വഹിച്ചിരിക്കുന്നത്. ഗാനത്തിന്റെ പിന്നണിക്കായി ഫ്‌ളൂട്ട്, സാക്‌സഫോണ്‍ എന്നിവ റിസനും തബല ശിവനും വായിച്ചിരിക്കുന്നു. ഗാനത്തിന്റെ ദൈര്‍ഘ്യം എഡിറ്റ് ചെയ്തത് സംഗീതസംവിധായകന്‍ ബിജിബാലാണ്, സുന്ദറാണ് സൗണ്ട് എന്‍ജിനീയര്‍.
വൈബ്‌സ് മീഡിയയാണ് ഗാനം യൂട്യൂബില്‍ റിലീസ് ചെയ്തത്. പോസ്‌റ്റേഴ്‌സും ടൈറ്റിലും ജയറാം രാമചന്ദ്രന്‍ പോസ്റ്റര്‍വാലയാണ് ഒരിക്കിയിരിക്കുന്നത്, ക്രിയേറ്റീവ് കോണ്‍ട്രിബ്യൂഷന്‍: ബാലു ആര്‍. നായര്‍, പാര്‍വതി വാര്യര്‍. കൂടാതെ, വേണു വാര്യര്‍, യൂനിസ് ഖാന്‍, ഷാജു സൈമണ്‍, ബിനീഷ് ദാമോദര്‍, ഫൈസല്‍ കീഴൂര്‍, ഹരി എന്നിവര്‍ പിന്നണിയില്‍ പ്രവര്‍ത്തിച്ചിരിക്കുന്നു.
ഗാനം റിലീസ് ചെയ്തത് ബി.കെ.ഹരിനാരായണന്‍ ഫെയ്‌സ് ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാണ്.
നീലിമേ ജയേട്ടൻ സംഗീതം ചെയ്ത് പാടിയ പാട്ട് ഇന്ന് മഞ്ജുവാരിയരുടെ FB Page ൽ റിലീസ് ചെയ്തു. Thank you ചേച്ചീ.ജയേട്ടൻ സംഗീതം ചെയ്ത് ,റിലീസ് ചെയ്യപ്പെടുന്ന ആദ്യപാട്ടായിരിക്കാം ഇത്. സ്നേഹം ,ആദരം ജയേട്ട
നീലിമേ ആദ്യം കേൾപ്പിക്കുന്നത് ബിജിയേട്ടനേയാണ്. Song ൻ്റെ length ഒന്ന് Edit ചെയ്ത് തന്നതും ബിജിയേട്ടനാണ് .ഇത് സുഭരമായിഓർക്കസ്ട്രേറ്റ് ചെയ്ത് തന്നത് ,എൻ്റെ രാമേട്ടനാണ്. ഈ പാട്ടുണ്ടാവാൻ കാരണക്കാരൻ ഡിജിട്രാക്ക് സ്റ്റുഡിയോയിലെ സുന്ദറേട്ടനാണ് . ഇതിലേക്ക് വേണ്ട ചിത്രങ്ങൾ തന്നത് ,മാർഗ്ഗനിർദ്ദേശം നൽകിയത് മനോഹരേട്ടനാണ് .കൂടെ നിന്നത് ബാലുച്ചേട്ടനാണ്. വിഷ്വൽ എഡിറ്റ് ചെയ്തത് പ്രിയ അനുജൻ രാംദാസാണ്. ഫ്ലൂട്ടും ,സ്ക്സോഫോണും വായിച്ചത് റിസൻ ചേട്ടനാണ് ,തബല വായിച്ചത് ശിവേട്ടനാണ്. ഒരു പാട് തിരിക്കിനിടക്കും ഇതിൻ്റെ പോസ്റ്റർ ചെയ്തു തന്നത് മലയാളത്തിൻ്റെ പോസ്റ്റർ വാല ,ഞങ്ങടെ പ്രിയ ജയറാം ഭായ് ആണ്. എപ്പോഴും എന്തിനും വൈബ്സി ലെ കൂട്ടുകാരുണ്ട് യൂനസ് ഖാൻ , ഷാജിയേട്ടൻ ,ബിനേഷ് ,ഫൈസൽ , രാജേഷ് ,പാർവതി ,സുമേച്ചി, ബിനീത ,ജിഷ്ണു ,ജെബിസൻ ,ഷിഹാബ് ,അനൂപ്
നീലിമയ്ക്കു വേണ്ടി മറ്റാരേക്കാളും , മനസ്സും ,ശരീരവും ,സമയവും കൊടുത്ത് ഓടിനടന്നത് വേണുവാണ്. ഇതിനൊക്കെ കാരണം എല്ലാർക്കും ജയേട്ടനോടുള്ള സ്നേഹമാണ്, ആദരമാണ്, ആ സ്നേഹം മാത്രമാണ് നീലിമ കേൾക്കുമല്ലോ, ജയേട്ടന് പിറന്നാളാശംസകൾ എന്നാണ് ബി.കെ. ഹരിനാരായണന്‍ ഫെയ്‌സ് ബുക്കില്‍ കുറിച്ചിരിക്കുന്നത്.