By RK.25 02 2022
നടന്‍ അനൂപ് മേനോന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം പദ്മയിലെ ആദ്യ ഗാനത്തിന്റെ വീഡിയോ പുറത്തിറക്കി. നിനോ വര്‍ഗീസാണ് സംഗീതം. ഗാനം ആലപിച്ചിരിക്കുന്നത് ഹരിശങ്കര്‍. അനൂപ് മേനോന്‍ തന്നെയാണ് വരികള്‍ എഴുതിയിരിക്കുന്നതും.
അനൂപ് മേനോനും സുരഭി ലക്ഷ്മിയും പ്രധാന വേഷത്തിലെത്തുന്ന പദ്മയില്‍ ശങ്കര്‍ രാമകൃഷ്ണന്‍, മാലാ പാര്‍വതി എന്നിവരും അഭിനയിക്കുന്നു. മഹാദേവന്‍ തമ്പിയാണ് ഛായാഗ്രഹണം.