നിത്യ ദാസിന്റെ ഗംഭീര തിരിച്ചുവരവ്, പള്ളിമണി ടീസർ ശ്രദ്ധേയം

By santhisenanhs.25 09 2022

imran-azhar

 

നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം പ്രിയ താരം നിത്യ ദാസ് വീണ്ടും മലയാള സിനിമയിലേക്ക് തിരികെയെത്തുന്ന ചിത്രം പള്ളിമണിയുടെ ടീസർ ശ്രദ്ധേയമാകുന്നു. സൈക്കോ ഹൊറര്‍ വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിൽ ശ്വേത മേനോനും പ്രധാന വേഷത്തിൽ എത്തുന്നു. വിക്ടോറിയ എന്ന കഥാപാത്രത്തെയാണ് ശ്വേത അവതരിപ്പിക്കുന്നത്. ഭയവും നിഗൂഡതയും നിറഞ്ഞതായിരിക്കും സിനിമ എന്ന് ടീസർ ഉറപ്പ് നൽകുന്നു.

 

 

നടൻ കൈലാഷും സിനിമയിൽ പ്രധാന കഥാപാത്രമാകുന്നുണ്ട്. അനില്‍ കുമ്പഴയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനിയൻ ചിത്രശാലയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ശ്രീജിത്ത് രവിയാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. സജീഷ് താമരശേരിയാണ് ചിത്രത്തിന്റെ കലാസംവിധാനം നിർവഹിക്കുന്നത്. രതീഷ് പല്ലാട്ടാണ് ചിത്രത്തിന്റെ പ്രൊജക്റ്റ് ഡിസൈനര്‍.

OTHER SECTIONS