യേശു ക്രിസ്തുവിന്റെ ശിഷ്യന്മാരുടെ കഥയുമായി "12 ശിഷ്യന്മാര്‍"; ചിത്രീകരണം ഉടന്‍

By mathew.15 04 2021

imran-azharയേശു ക്രിസ്തുവിന്റെ പന്ത്രണ്ട് ശിഷ്യന്മാരുടെ ജീവിത കഥ അവതരിപ്പിക്കുന്ന 12 ശിഷ്യന്മാര്‍ എന്ന സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നു. മീഡിയ ടൈംസ് പ്രൊഡക്ഷന്‍സിന് വേണ്ടി അല്‍ത്താഫ് ഹമീദ് ആണ് ചിത്രം നിര്‍മിക്കുന്നത്. അരവിന്ദന്‍, അഗരം, വന്ദേമാതരം എന്നീ തമിഴ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നാഗരാജന്‍ തുളസിംഗമാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

 

കഴിഞ്ഞ രണ്ടര വര്‍ഷമായി ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് വര്‍ക്കുകള്‍ നടക്കുകയാണ്. മലയാളത്തിന് പുറമെ മറ്റ് ഇന്ത്യന്‍ ഭാഷകളിലും, ഇംഗ്ലീഷിലും ചിത്രം നിര്‍മ്മിക്കുന്നുണ്ട്. ഇരുപത്തിയേഴ് രാജ്യങ്ങളിലായാണ് സിനിമ ചിത്രീകരിക്കുന്നത്. ക്രിസ്തുവിന്റെ കാലഘട്ടം അവതരിപ്പിക്കുന്നതിനായി കൂറ്റന്‍ സെറ്റുകള്‍ തയ്യാറാക്കുകയാണെന്ന് നിര്‍മ്മാതാവ് അല്‍ത്താഫ് പറഞ്ഞു. ക്രിസ്തുവിന്റെ ദര്‍ശനങ്ങളോട് കൂടുതല്‍ ആഭിമുഖ്യം ഉള്ളതിനാലാണ് ചിത്രം നിര്‍മ്മിക്കാന്‍ തയ്യാറായതെന്ന് അല്‍ത്താഫ് പറയുന്നു.