ഞാനിന്ന് ഒരു പെൺകുട്ടിയേ കണ്ടു...നല്ല പെണ്ണത്വമുള്ള ധീരയായ പെൺകുട്ടിയെ..പാർവതിക്ക് പിന്തുണയറിയിച്ചു ഹരീഷ് പേരടി

By online desk .12 10 2020

imran-azhar


താരസംഘടനയായ അമ്മയിൽ നിന്നും രാജിവെച്ചു തന്റെ നിലപാട് ശക്തമായി തുറന്നുകാണിച്ച പാർവതി തിരുവോത്തിനെ അഭിനന്ദിച്ചു നടൻ ഹരീഷ് പേരടി . അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പാർവതിക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്. നേരത്തെ അമ്മ സംഘടന തഴഞ്ഞ ഒരു വനിത അംഗത്തെ മരിച്ചുപോയ ഒരാളുമായി താരതമ്യപ്പെടുത്തികൊണ്ടു അയാള്‍ പറഞ്ഞ വെറുപ്പുളവാക്കുന്നതും ലജ്ജാവഹവുമായ വാക്കുകള്‍ ഒരിക്കലും തിരുത്താനാവില്ലെന്നും ആലങ്കാരികമായി പറഞ്ഞതല്ലേ എന്ന് മിസ്റ്റര്‍ ബാബു കരുതുന്നുണ്ടാവും. പക്ഷെ അത് കാണിക്കുന്നത് അയാളുടെ അറപ്പുളവാക്കുന്ന മനോഭാവത്തെയാണ്. അയാളോട് പുച്ഛം മാത്രമാണ് ഉള്ളതെന്നും പാര്‍വതി പറഞ്ഞിരുന്നു. ഇതിനു പിന്നാലെ താന്‍ സംഘടനയില്‍ നിന്ന് രാജിവെച്ചതായും താരം അറിയിച്ചു.

 

പാർവതിയുടെ ഈ നിലപാടിന് പിന്തുണയുമായാണ് ഹരീഷ് പേരടി രംഗത്തെത്തിയിരിക്കുന്നത് മരിച്ചു പോയി എന്ന വാക്ക് ജീവനുള്ള, കടുത്ത യാഥാർത്ഥ്യങ്ങളിലൂടെ കടന്ന പോയ ഒരു പെൺകുട്ടിക്ക് ഉണ്ടാക്കുന്ന വേദന മരവിച്ചുപോയ മനസ്സുള്ളവർക്ക് മാത്രമെ മനസ്സിലാക്കാൻ പറ്റാതെ പോവുകയുള്ളു....തെറ്റുകൾ ആർക്കും പറ്റാം..ബോധപൂർവ്വമല്ലാത്ത നാക്കുപിഴയാണെങ്കിൽ അതിനെ തിരുത്തേണ്ടത് ആ പെൺകുട്ടിയുടെ സ്ത്രീത്വത്തോട് ക്ഷമ ചോദിച്ചുകൊണ്ടാണ് അദ്ദേഹം കുറിച്ചു

 

ഫേസ്ബുക്ക് പോസ്റ്റ്


ഞാനിന്ന് ഒരു പെൺകുട്ടിയേ കണ്ടു...നല്ല പെണ്ണത്വമുള്ള ധീരയായ പെൺകുട്ടിയെ.അഭിവാദ്യങ്ങൾ ...മരിച്ചു പോയി എന്ന വാക്ക് ജീവനുള്ള, കടുത്ത യാഥാർത്ഥ്യങ്ങളിലൂടെ കടന്ന പോയ ഒരു പെൺകുട്ടിക്ക് ഉണ്ടാക്കുന്ന വേദന മരവിച്ചുപോയ മനസ്സുള്ളവർക്ക് മാത്രമെ മനസ്സിലാക്കാൻ പറ്റാതെ പോവുകയുള്ളു....തെറ്റുകൾ ആർക്കും പറ്റാം..ബോധപൂർവ്വമല്ലാത്ത നാക്കുപിഴയാണെങ്കിൽ അതിനെ തിരുത്തേണ്ടത് ആ പെൺകുട്ടിയുടെ സ്ത്രീത്വത്തോട് ക്ഷമ ചോദിച്ചുകൊണ്ടാണ്...എന്ന് - അഭിപ്രായങ്ങൾ ആർക്കും പണയം വെക്കാത്ത..ഹരീഷ് പേരടി ...

OTHER SECTIONS