By Lekshmi.01 03 2023
ഷാരൂഖ് ഖാനെ നായകനാക്കി സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്ത 'പഠാന്‍' ബോക്‌സ് ഓഫീസില്‍ 1022 കോടി മറികടന്നു.ഷാരൂഖ് ഖാന്റെ പത്താൻ സൃഷ്ടിച്ച വിജയത്തിനുശേഷം മറ്റൊരു ഹിറ്റ് സമ്മാനിക്കാൻ ശ്രമം നടത്തിയ സെൽഫി പ്രേക്ഷകരെ തീർത്തും നിരാശപ്പെടുത്തി.ആദ്യ ദിനത്തിന് വെറും 2.5 കോടിയാണ് ലഭിച്ചത്. ശനിയാഴ്ച 3.80 കോടി. രണ്ടാം ദിനത്തിൽ നില മെച്ചപ്പെടുത്തി എന്നേ പറയാൻ സാധിക്കുകയുള്ളൂ.ഫെബ്രുവരി 24-ന് റിലീസ് ചെയ്ത ചിത്രത്തിന് ഇതുവരെ 12.7 കോടി മാത്രമേ നേടാനായുള്ളൂ.100 കോടി മുടക്കുമുതലിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
ഏറ്റവും വരുമാനം നേടിയ ഇന്ത്യന്‍ ചിത്രങ്ങളില്‍ അഞ്ചാം സ്ഥാനത്താണ് 'പഠാനി'പ്പോള്‍.പ്രശാന്ത് നീലിന്റെ കെ.ജി.എഫ്. ചാപ്റ്റര്‍ 2, രാജമൗലിയുടെ ആര്‍.ആര്‍.ആര്‍, ബാഹുബലി 2; ദ കണ്‍ക്ലൂഷന്‍,നിതേഷ് തിവാരിയുടെ ദംഗല്‍ എന്നിവയാണ് പഠാന് മുന്നിലുള്ളത്.ഒട്ടേറെ എതിര്‍പ്പുകളും ബഹിഷ്‌കരണാഹ്വാനവും ഉണ്ടായിട്ടും ലോകവ്യാപകമായി റിലീസ് ചെയ്ത ചിത്രം ആദ്യദിനംമാത്രം 106 കോടിയോളമാണ് നേടിയത്.
സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രത്തില്‍ ദീപിക പദുക്കോണ്‍, ജോണ്‍ എബ്രഹാം എന്നിവരാണ് മറ്റു താരങ്ങള്‍.ആദ്യദിനം 57 കോടിയോളമാണ് 'പഠാന്‍' നേടിയത്.ഒരു ഹിന്ദി ചിത്രം ഇന്ത്യയില്‍നിന്ന് സ്വന്തമാക്കുന്ന ഏറ്റവുമുയര്‍ന്ന ആദ്യദിന കളക്ഷനാണിത്.ഹൃത്വിക് റോഷന്റെ 'വാര്‍' ആദ്യദിനം 53.3 കോടി നേടിയിരുന്നു.ഷാരൂഖ് ഖാന്റെ കരിയറിലെ ഏറ്റവും മികച്ച ആദ്യദിന കളക്ഷന്‍കൂടിയാണ് 'പഠാന്‍' സ്വന്തമാക്കിയത്.
മലയാള ചിത്രം 'ഡ്രൈവിങ് ലൈസന്‍'സിന്റെ ഹിന്ദി പതിപ്പാണ് 'സെല്‍ഫി'. അക്ഷയ് കുമറിനെക്കൂടാതെ ഇമ്രാന്‍ ഹാഷ്മിയാണ് ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നത്.ആദ്യദിനത്തില്‍ വെറും 2.55 കോടി മാത്രമാണ് ചിത്രത്തിന് നേടാനായതെന്ന് ട്രെയ്ഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് ട്വീറ്റ് ചെയ്തിരുന്നു. കോവിഡിന് ശേഷം തിയേറ്ററുകളിലെത്തിയ അക്ഷയ് കുമാര്‍ ചിത്രങ്ങള്‍ കടുത്ത പരാജയമാണ് ഏറ്റുവാങ്ങിയത്.