By Ashli Rajan.06 02 2023
നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഒരു ഷാരൂഖ് ഖാന്‍ ചിത്രം വരുന്നുവെന്ന് കേട്ടപ്പോള്‍ തന്നെ ഏറെ പ്രതീക്ഷയില്‍ ആയിരുന്നു ബോളിവുഡ്. തുടരെ ഉള്ള പരാജയങ്ങളില്‍ നിന്നും കരകയറാനുള്ള വഴി എന്നത് തന്നെയായിരുന്നു അതിന് കാരണം.
ബോളിവുഡിനെ പഴയപ്രതാപത്തിലേക്ക് എത്തിക്കാന്‍ ഷാരൂഖ് ചിത്രത്തിന് സാധിക്കുമെന്ന് ട്രേഡ് അനലിസ്റ്റുകളും വിലയിരുത്തി. ആ പ്രതീക്ഷകളും വിലയിരുത്തലുകളും അന്വര്‍ത്ഥം ആയില്ലെന്നാണ് ഓരോ ദിവസത്തെയും കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇപ്പോഴിതാ 12 ദിവസത്തില്‍ പഠാന്‍ നേടിയ ബോക്‌സ് ഓഫീസ് കളക്ഷന്‍ വിവരങ്ങളാണ് പുറത്തുവരുന്നത്.
ഇതുവരെയുള്ള കണക്ക് പ്രകാരം ലോകമെമ്പാടുമായി 832 കോടിയാണ് പഠാന്‍ സ്വന്തമാക്കിയിരിക്കുന്നത്. ട്രേഡ് അനലിസ്റ്റ് ആയ രമേഷ് ബാലയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇന്ത്യയിലെ നെറ്റ് കളക്ഷന്‍ 429.90 കോടിയും മൊത്തം 515 കോടിയുമാണ് നേടിയിരിക്കുന്നത്. ഓവര്‍സീസ് ഗ്രോസ് 317.20 കോടിയുമാണെന്ന് രമേഷ് ബാല ട്വീറ്റ് ചെയ്യുന്നു. ഈ ആഴ്ച അവസാനിക്കുന്നതോടെ പഠാന്‍ 1000കോടി തൊടുമെന്നാണ് വിലയിരുത്തലുകള്‍.
ജനുവരി 25നാണ് സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്ത പഠാന്‍ റിലീസ് ചെയ്തത്. നാല് വര്‍ഷത്തിന് ശേഷം റിലീസ് ചെയ്ത ഷാരൂഖ് ഖാന്‍ ചിത്രം റിലീസ് ദിനം മുതല്‍ ബോക്‌സ് ഓഫീസ് കീഴടക്കിയിരുന്നു. 2018-ല്‍ പുറത്തിറങ്ങിയ സീറോ ആയിരുന്നു ഷാരൂഖ് ഖാന്‍ നായകനായി എത്തിയ ഒടുവിലത്തെ ചിത്രം. ബ്രഹ്മാസ്ത്രയില്‍ അതിഥി വേഷത്തിലും താരം എത്തിയിരുന്നു.
ആറ്റ്‌ലീ സംവിധാനം ചെയ്യുന്ന ജവാന്‍ ആണ് ഷാരൂഖ് ഖാന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്. നയന്‍താരയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. അടുത്തിടെ ജവാന്റെ രണ്ടാം ഷെഡ്യൂള്‍ ആരംഭിച്ചിരുന്നു. ഷാരൂഖ് ഖാന്‍ ഇരട്ടവേഷത്തിലാണ് എത്തുന്നതെന്നാണ് വിവരം. വിജയ് സേതുപതിയും ചിത്രത്തിലുണ്ട്.