പൊന്നിയിന്‍ സെല്‍വന്‍ 2 ഏപ്രിലില്‍ തിയേറ്ററുകളില്‍?

By Shyma Mohan.18 11 2022

imran-azhar

 


മണിരത്‌നത്തിന്റെ ഏറ്റവും പുതിയ ബോക്‌സോഫീസ് ഹിറ്റ് ചിത്രം പൊന്നിയിന്‍ സെല്‍വന്റെ രണ്ടാം ഭാഗം അടുത്ത ഏപ്രിലില്‍ തിയേറ്ററുകളില്‍ എത്തിയേക്കും. കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ നോവലിനെ ആധാരമാക്കി ഇറങ്ങിയ ചിത്രത്തിന്റെ ആദ്യ ഭാഗം സെപ്തംബര്‍ 30നാണ് തിയേറ്ററുകളിലെത്തിയത്. രണ്ടാം ഭാഗം ഏപ്രില്‍ 28ന് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

നേരത്തെ ചിത്രത്തിന്റെ രണ്ടാം ഭാഗം ആറ്, ഒമ്പത് മാസത്തിനകം രണ്ടാം ഭാഗം പുറത്തുവരുമെന്ന് മണിരത്‌നം നേരത്തെ അറിയിച്ചിരുന്നു. വിക്രം, ഐശ്വര്യ റായ്, കാര്‍ത്തി, തൃഷ, ജയം രവി, പ്രകാശ് രാജ്, ജയറാം, ശരത് കുമാര്‍, പ്രഭു, ഐശ്വര്യലക്ഷ്മി തുടങ്ങി വന്‍താരനിരയാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയത്.

OTHER SECTIONS