'വാര്യരേ, നീ ഇത് കണ്ടാ?' പഴയകാല ചിത്രം പങ്കുവെച്ച് പൂര്‍ണിമ

By mathew.16 06 2021

imran-azhar

 


മഞ്ജു വാര്യരോടൊപ്പമുള്ള പഴയകാല ചിത്രം പങ്കുവെച്ച് പൂര്‍ണിമ ഇന്ദ്രജിത്ത്. ജോര്‍ജ് കിത്തു സംവിധാനം ചെയ്ത ഇന്നലെകളില്ലാതെ എന്ന ചിത്രത്തിലെ ഒരു സീനിന്റെ ദൃശ്യമാണ് പൂര്‍ണിമ പങ്കുവെച്ചത്. 'വാര്യരേ, നീ ഇത് കണ്ടോ?' എന്നാണ് ചിത്രം പങ്കുവെച്ച് പൂര്‍ണിമ കുറിച്ചത്.

 

1997ലാണ് ഇന്നലെകളില്ലാതെ എന്ന ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. ബിജു മേനോനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ശ്രീവിദ്യ, എം ജി സോമന്‍, പ്രതാപചന്ദ്രന്‍, എം എസ് തൃപ്പുണിത്തുറ, നരേന്ദ്രപ്രസാദ്, എന്‍ എഫ് വര്‍ഗീസ് എന്നിവരായിരുന്നു ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

 

OTHER SECTIONS