By santhisenanhs.31 08 2022
ബിപിന്‍ ജോസ്, സിത്താര വിജയൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിമല്‍ വിജയകുമാർ സംവിധാനം ചെയ്ത പ്രാണ എന്ന റൊമാന്റിക് ട്രാവൽ മ്യൂസിക് വീഡിയോ റിലീസായി.
കെ. എസ്. ഹരിശങ്കർ ആലപിച്ച ഏറ്റവും പുതിയ ഗാനമായ,പ്രാണയിലെ ദൂരങ്ങൾ നീളുന്നു. പ്രേക്ഷക ശ്രദ്ധ ഏറേ നേടുകയാണ്. പ്രശസ്ത സിനിമാ സംഗീത സംവിധായകൻ ശ്രീജിത്ത് ഇടവനയാണ് ഈണം നൽകി ഒരുക്കിയത്. സംഭാഷണങ്ങളും പാട്ടും ഇടകലർന്നു വരുന്ന പ്രത്യേക അവതരണ രീതിയാണ് പ്രാണയെ വ്യത്യസ്ത മാക്കുന്നത്.
നയൻതാരയുടെതാണ് വരികൾ. സില്‍വര്‍ഫേണ്‍ പ്രൊഡക്ഷൻസിന്റെ ബാനറിൽ മധു മേനോന്‍ കരുമാട്ട് നിർമിച്ച പ്രാണയുടെ
ഛായാഗ്രഹണം പ്രശ്സ്ത സിനിമാറ്റോഗ്രാഫർ പാപ്പിനു നിർവ്വഹിക്കുന്നു.
തന്റെ നഷ്ടപ്രണയത്തിന്റെ ഓർമകളിൽ നിന്നും പുതിയൊരു ലോകത്തേക്കുള്ള റോയ് എന്ന യുവാവിന്റെ യാത്രയും ആ യാത്രയിൽ അപ്രതീക്ഷിതമായി കടന്നു വരുന്ന വേദ എന്ന പെൺകുട്ടിയും അവരുടെ പ്രണയവുമാണ് പ്രാണയുടെ പ്രമേയം. സംഗീതവും ദൃശ്യസൗന്ദര്യവും ഒത്തു ചേരുന്ന ഒരു നവ്യാനുഭവം.
പ്രേക്ഷകരുടെ ഹൃദയങ്ങൾ കീഴടക്കുന്ന ദൃശ്യ സുന്ദര പ്രണയ യാത്രയാണ് ഈ പ്രാണ. എഡിറ്റർ-ദിലീപ് ഡെന്നീസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളർ-ജോബി ആന്റണി,കലാസംവിധാനം-ബിജു ദേവ്,പി ആർ ഒ-എ എസ് ദിനേശ്.