പ്രണിത സുഭാഷ് വിവാഹിതയായി; വൈറലായി ചിത്രങ്ങൾ

By Aswany mohan k.01 06 2021

imran-azhar

 

 


പ്രിയ താരം പ്രണിത സുഭാഷ് വിവാഹിതയായി. കന്നഡ സ്വദേശിയായ പ്രണിത തമിഴ് സിനിമകളിലൂടെ മലയാളികൾക്കും സുപരിചിതയാണ്. ബെംഗളൂരു സ്വദേശിയായ വ്യവസായി നിധിന്‍ രാജുവാണ് വരന്‍.

 

മെയ് 30നായിരുന്നു വിവാഹം. കോവിഡ് പശ്ചാത്തലത്തില്‍ വളരെ ലളിതമായിട്ടായിരുന്നു വിവാഹം. ബെംഗളൂരൂ സ്വദേശിയായ പ്രണിത കന്നട ചിത്രം പോകിരിയിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്.

 

View this post on Instagram

A post shared by Tollywood and Celebrities (@tollywoodfilmzone)

" target="_blank">

 

 

പിന്നീട് കന്നടയിലും തമിഴിലും തെലുങ്കിലുമായി ഒട്ടേറെ ചിത്രങ്ങള്‍ ചെയ്തു. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ഹാംഗാമ 2 വിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് പ്രണിത. ചിത്രം ഇതുവരെ പുറത്തിറങ്ങിയിട്ടില്ല.

 

View this post on Instagram

A post shared by Pranitha Subhash 🧿 (@pranitha.insta)

" target="_blank">

 


പ്രണിത തന്നെയാണ് ഈ വിവരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ച്ചത്. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ വിവാഹചടങ്ങുകള്‍ നിശ്ചയിച്ച ദിനം തന്നെ നടക്കുമോ ഇല്ലയോ എന്ന് അറിയില്ലായിരുന്നുവെന്നും അതുകൊണ്ടാണ് നേരത്തേ കൂട്ടി പറയാതിരുന്നതെന്നും പ്രണിത കുറിച്ചു.

 

 

 

OTHER SECTIONS