"ത്സാന്‍സി റാണിക്ക് ജോലി ഇല്ലെന്നോ ?" കങ്കണയെ ട്രോളി പ്രശാന്ത് ഭൂഷണ്‍

By mathew.11 06 2021

imran-azhar

 


ജോലി ഇല്ലാത്തതിനാല്‍ നികുതി അടയ്ക്കാനാകുന്നില്ലെന്ന കങ്കണ റണൗട്ടിന്റെ പ്രസ്താവനയെ ട്രോളി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. ബോളിവുഡില്‍ ഏറ്റവുമധികം നികുതി അടയ്ക്കുന്ന താരമാണെങ്കിലും കഴിഞ്ഞ വര്‍ഷം മുതല്‍ പുതിയ പ്രൊജക്ടുകള്‍ ഇല്ലാത്തതിനാല്‍ നികുതി അടയ്ക്കാനാകുന്നില്ലെന്ന് കങ്കണ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

''എന്ത്, ഝാന്‍സി റാണിക്ക് ജോലി ഇല്ലെന്നോ..?'' എന്നാണ് കങ്കണ പറഞ്ഞ കാര്യത്തെപ്പറ്റിയുള്ള വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ച് പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തത്.

കോവിഡ് കാലത്ത് വിവാദപരമായ പല പ്രസ്താവനകളും നേരത്തെ കങ്കണയുടെ ഭാഗത്ത് നിന്ന് വന്നിരുന്നു. ഇതേ കാരണത്തെ തുടര്‍ന്ന് കങ്കണയുടെ അക്കൗണ്ട് ട്വിറ്റര്‍ നേരത്തെ സസ്‌പെന്റ് ചെയ്തിരുന്നു.

 

OTHER SECTIONS