മോഹന്‍ലാലോ മമ്മൂട്ടിയോ സുരേഷ് ഗോപിയോ ആ കഥാപാത്രം ചെയ്യണമെന്നാണ് ആഗ്രഹം; കോരുത് മാപ്പിളയാകുന്നതിനെക്കുറിച്ച് പൃഥ്വിരാജ്

By Lekshmi.28 11 2022

imran-azhar

 

 


കടുവയ്ക്ക് വന്‍ വരവേല്‍പ്പാണ് ജനങ്ങള്‍ നല്‍കിയത്.ഷാജി കൈലാസ് ,പൃഥ്വിരാജ് കൂട്ടുകെട്ടില്‍ പിറന്ന മാസ് ചിത്രം.അന്ന് പ്രേക്ഷകർക്കിടയിൽ ചർച്ചയായ കഥാപാത്രമായിരുന്നു കടുവാക്കുന്നേൽ കുര്യാച്ചന്റെ പിതാവായ കോരുത് മാപ്പിള.സിനിമ ഇറങ്ങിയതില്‍ പിന്നെ പ്രേക്ഷകരില്‍ നിന്നും കോരുത് മാപ്പിളയെ കേന്ദ്ര കഥാപാത്രമായൊരു സിനിമ എന്ന ആവശ്യം വരെ ഉയര്‍ന്നിരുന്നു.

 

 

ആ കഥാപാത്രത്തിന് പ്രാധാന്യം നൽകി ഒരു സിനിമ വരികയാണെങ്കിൽ ആരായിരിക്കും കോരുത് മാപ്പിളയെ അവതരിപ്പിക്കുകയെന്ന് പറഞ്ഞിരിക്കുകയാണ് പൃഥ്വിരാജ്.മോഹന്‍ലാലോ മമ്മൂട്ടിയോ സുരേഷ് ഗോപിയോ ആ കഥാപാത്രം ചെയ്യണമെന്നാണ് ആഗ്രഹമെന്ന് പൃഥ്വി കടുവ സിനിമയുടെ വിജയാഘോഷവേളയില്‍ വ്യക്തമാക്കി.അവര്‍ സമ്മതിക്കാത്തപക്ഷം താന്‍ നേരിട്ടിറങ്ങുമെന്നും പൃഥ്വി കൂട്ടിച്ചേര്‍ത്തു.

 

 

മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷനും ചേര്‍ന്ന് നിര്‍മിച്ച കടുവ വലിയ വിജയമായിരുന്നു. ഒരിടവേളയ്ക്ക് ശേഷം ഷാജി കൈലാസിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രത്തിന്റെ തിരക്കഥ ജിനു.വി എബ്രഹാമിന്റേതായിരുന്നു

OTHER SECTIONS