ചരിത്ര സിനിമയെടുത്ത് ദേഹം മൊത്തം പൊള്ളി ഇനിയെടുക്കില്ല, പ്രിയദര്‍ശന്‍

By Ashli Rajan.06 02 2023

imran-azhar

 


ചരിത്ര സിനിമകള്‍ ചെയ്യാന്‍ ഇനിയില്ലെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍. ചരിത്രം എടുത്ത് ദേഹം മൊത്തം പൊള്ളിയ ആളാണ് താനെന്നും ചരിത്രത്തെ വളച്ചൊടിച്ച ഒരുപാട് ചിത്രങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. അക്ഷരോത്സവത്തില്‍ പങ്കെടുത്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം.

 

ചരിത്രം എടുത്ത് കൈ പൊള്ളിയ ആളാണ് ഞാന്‍. ദേഹം മുഴുവന്‍ പൊള്ളി. ചരിത്രം ചരിത്രമായി എടുത്താല്‍ ഡോക്യൂമെന്ററി ആവുള്ളു. വിജയിക്കുന്നവരാണ് ചരിത്രം എഴുതുന്നത്.

പോര്‍ച്ചുഗീസ് ചരിത്രത്തില്‍ മരക്കാര്‍ മോശക്കാരനാണ്. അറബി ചരിത്രത്തില്‍ നല്ലവനാണ്. ഏത് നമ്മള്‍ വിശ്വസിക്കും. ചരിത്രത്തെ വളച്ചൊടിച്ച ഒരുപാട് ചിത്രങ്ങളുണ്ട്. ചരിത്രം ഞാന്‍ ഇനി ചെയ്യില്ല, എന്നാണ് പ്രിയദര്‍ശന്‍ പറഞ്ഞത്. താന്‍ ഏറ്റവുമധികം മിസ്സ് ചെയുന്നത് ജഗതി ശ്രീകുമാറിനെയാണെന്നും അദ്ദേഹം അഭിനയിക്കുന്നത് കണ്ടിട്ട് കട്ട് പറയാന്‍ മറന്ന് പോയിട്ടുണ്ടെന്നും പ്രിയദര്‍ശന്‍ പറഞ്ഞു.

 


ഷെയ്ന്‍ നിഗം നായകനായി എത്തുന്ന കൊറോണ പേപ്പേഴ്‌സ് ആണ് പ്രിയദര്‍ശന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്. പ്രിയദര്‍ശന്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. എം എസ് അയ്യപ്പന്‍ നായര്‍ ആണ് ചിത്രസംയോജനം നിര്‍വഹിക്കുന്നത്. ഗായത്രി ശങ്കര്‍ ആണ് നായിക.

 

OTHER SECTIONS