പ്രിയദര്‍ശന്‍ ചിത്രത്തിന് 30 കോടി; 'ഹംഗാമ 2'വിന്റെ ഡിജിറ്റല്‍ അവകാശം സ്വന്തമാക്കി ഹോട്ട്സ്റ്റാര്‍

By mathew.05 06 2021

imran-azhar 


പ്രിയദര്‍ശന്റെ സംവിധാനത്തിലൊരുങ്ങിയ ഹംഗാമ 2വിന്റെ ഡിജിറ്റല്‍ അവകാശം സ്വന്തമാക്കി ഡിസ്നി ഹോട്ട്സ്റ്റാര്‍. 30 കോടി രൂപയ്ക്കാണ് ഹോട്ട്സ്റ്റാര്‍ ചിത്രത്തിന്റെ അവകാശം സ്വന്തമാക്കിയത്.

ശില്‍പ്പ ഷെട്ടി, പരേഷ് റാവല്‍, പ്രണീത സുഭാഷ്, മീസാന്‍ ജാഫ്‌റി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അക്ഷയ് ഖന്നയും ചിത്രത്തില്‍ കാമിയോ റോളില്‍ എത്തുന്നുണ്ട്. ടിക്കു തല്‍സാനിയ, രാജ്പാല്‍ യാദവ്, അശുതോഷ് റാണ, മനോജ് ജേഷി എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു.


ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രിയദര്‍ശന്‍ ബോളിവുഡില്‍ ഒരു ചിത്രം സംവിധാനം ചെയ്യുന്നത്. 2003ല്‍ പുറത്തിറങ്ങിയ ഹാംഗാമയുടെ തുടര്‍ച്ചയല്ല ചിത്രമെന്ന് പ്രിയദര്‍ശന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

 

OTHER SECTIONS