മേക്കപ്പ് ഇല്ലെങ്കില്‍ ആന്റിയെ പോലെ; കറുത്തിരിക്കുന്നു തടിച്ചിരിക്കുന്നു എന്നും അധിക്ഷേപം; താന്‍ ബോഡി ഷെയ്മിംഗിന് ഇരയാകുന്നതായി പ്രിയാമണി

By mathew.14 06 2021

imran-azhar 


താന്‍ ബോഡി ഷെയ്മിംഗിന് ഇരയാകാറുണ്ടെന്ന് വെളിപ്പെടുത്തി നടി പ്രിയാമണി. ബോളിവുഡ് ബബിളിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രിയാമണി മനസ്സ് തുറന്നത്. മറ്റുള്ളവരെ ബോഡി ഷെയിം ചെയ്യുന്നതിന് പിന്നിലുള്ള വികാരം എന്താണെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്നും പ്രിയാമണി പറഞ്ഞു.


'എന്റെ ശരീരഭാരം 65 കിലോ വരെ പോയിട്ടുണ്ട്. ഇപ്പോള്‍ ഞാന്‍ എങ്ങിനെയാണോ അതിനേക്കാള്‍ കൂടുതല്‍. 'നിങ്ങള്‍ തടിച്ചിരിക്കുന്നു' എന്നാണ് ആളുകള്‍ അപ്പോള്‍ പറഞ്ഞത്. പിന്നീട് എന്താണ് ഇങ്ങനെ മെലിഞ്ഞുപോയത് എന്നായി ചോദ്യം. 'തടിച്ച നിങ്ങളെയായിരുന്നു ഞങ്ങള്‍ക്കിഷ്ടം' എന്നൊക്കെ പറയും. മറ്റുള്ളവരെ ബോഡി ഷെയിം ചെയ്യുന്നതിന് പിറകിലെ വികാരം എന്താണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. മേക്കപ്പില്ലാത്ത ചിത്രങ്ങള്‍ പോസ്റ്റ് ചെയ്താല്‍ ഇവര്‍ പറയും, നിങ്ങള്‍ മേക്കപ്പ് ഇടുന്നതാണ് നല്ലത് അല്ലെങ്കില്‍ ഒരു ആന്റിയേപ്പോലെ ഇരിക്കുമെന്ന്. അതുകൊണ്ടെന്താണ് കുഴപ്പം. ഇന്നല്ലെങ്കില്‍ നാളെ എല്ലാവരും പ്രായമാകും. പ്രിയാമണി പറഞ്ഞു.

തന്റെ തൊലിയുടെ നിറത്തെക്കുറിച്ചും ആളുകള്‍ അഭിപ്രായം പറയും. നിങ്ങള്‍ കറുത്തിരിക്കുന്നു. കറുത്തിരുന്നാല്‍ എന്താണ് കുഴപ്പമെന്നും കറുത്തിരിക്കുന്നതില്‍ തനിക്ക് അഭിമാനം മാത്രമേയുള്ളൂവെന്നും പ്രിയാമണി പറയുന്നു.

 

 

OTHER SECTIONS