ആഗ്രഹിച്ച തരത്തിലുള്ള വളര്‍ച്ച എനിക്ക് നേടാനായില്ല: പ്രിയാ വാര്യര്‍

By santhisenanhs.13 08 2022

imran-azhar

 

നടി പ്രിയവാര്യരുടെ അഭിമുഖമാണ് ഇപ്പോള്‍ ആരാധകരുടെ ഇടയിൽ ചര്‍ച്ചയാകുന്നത്. തുടക്കത്തില്‍ ട്രോളുകളും അധിക്ഷേപങ്ങളും കൈകാര്യം ചെയ്യുകയെന്നത് തനിക്ക് പ്രയാസമായിരുന്നുവെന്നും പിന്നീട് കാലക്രമേണ അത് ശീലമായെന്നും താരം അഭിമുഖത്തില്‍ വ്യക്തമാക്കി.

 

തങ്ങളും മനുഷ്യരാണെന്ന കാര്യം ആളുകള്‍ മറക്കുന്നു. ട്രോളുകളും മറ്റും പ്രതീക്ഷിക്കുന്നതിലും അപ്പുറമായിരുന്നുവെന്ന് പ്രിയ വാര്യര്‍ പറഞ്ഞു. 20കളുടെ തുടക്കത്തിലാണ് പ്രിയ വാര്യര്‍ ഇതെല്ലാം നേരിടുന്നത്. ആ സമയം നന്നായി ജോലി ചെയ്യുകയും കൂടുതല്‍ തിരക്കുപിടിക്കുകയും ചെയ്യേണ്ട സമയമാണെന്ന് തോന്നിയിരുന്നു.

 

ഇപ്പോള്‍ വര്‍ഷങ്ങള്‍ കടന്നുപോയി. എന്നാല്‍ താനാഗ്രഹിച്ച തരത്തിലുള്ള വളര്‍ച്ച തനിക്ക് നേടാനായില്ലെന്നും സമൂഹമാധ്യമങ്ങളില്‍ നിന്നുണ്ടാകുന്ന സമ്മര്‍ദം വളരെയധികം കൂടുതലായിരുന്നുവെന്നും പ്രിയ വാര്യര്‍ വ്യക്തമാക്കി.

 

എന്തുകൊണ്ടാണ് എനിക്ക് ഇത്ര ഹൈപ്പ് ലഭിച്ചതെന്നും ഇത്തരമൊരു തകര്‍ച്ചയുണ്ടായതെന്നും ഒരിക്കലും കണ്ടെത്താനായില്ല. നല്ല സിനിമകളുടെ ഭാഗമാകുന്നതില്‍ മാത്രമാണ് ഞാന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അത് മാത്രമാണ് ഇപ്പോള്‍ എന്റെ ലക്ഷ്യം എന്നും പ്രിയവാര്യര്‍ കൂട്ടിച്ചേര്‍ത്തു.OTHER SECTIONS