By Lekshmi.06 02 2023
തിരുവനന്തപുരം: നിർമ്മാതാക്കൾക്ക് സഹായവുമായി പ്രൊഡ്യൂസർ ബസാറും ബെറ്റർ ഇൻവെസ്റ്റ് ക്ലബ്ബും കൈകോർക്കുന്നു.ഒ ടി ടി കരാറുകളെ അടിസ്ഥാനമാക്കി സിനിമാ, വെബ് സീരീസ്, ടിവി സീരിയൽ രംഗത്തെ നിർമ്മാതാക്കൾക്കാണ് പ്രൊഡ്യൂസർ ബസാർ ഡോട് കോം (Producerbazaar.com), ബെറ്റർ ഇൻവെസ്റ്റ് ക്ലബ്ബ് ( BetterInvest.club) എന്നീ സ്ഥാപനങ്ങൾ സാമ്പത്തിക സഹായം നൽകുന്നത്.
നിലവിൽ ഒ ടി ടി പ്ലാറ്റ് ഫോമുകളും ഓഡിയോ സ്ഥാപനങ്ങളുമായി കരാറിൽ ഏർപ്പെട്ടാൽ നിശ്ചിത തുക പല തവണകളായി നൽകുന്ന രീതിയാണ് സിനിമാ മേഖലയിൽ നിലനിൽക്കുന്നത്.ഇപ്പോൾ സിനിമയുടെ സംപ്രേക്ഷണാവകാശം നേടുന്ന ടെലിവിഷൻ സ്ഥാപനങ്ങളും ഇതേരീതി പിന്തുടരുകയാണ്.എന്നാലിത് പലപ്പോഴും നിർമ്മാതാക്കൾക്ക് പണം ലഭിക്കുന്നതിന് കാലതാമസം നേരിടാൻ കാരണമാകുന്നു.
ഈ ഘട്ടത്തിലാണ് നിർമ്മാതാക്കൾക്ക് സഹായം നൽകാൻ പ്രൊഡ്യൂസർ ബസാർ ഡോട് കോം ബെറ്റർ ഇൻവെസ്റ്റ്.ക്ലബ്ബ് എന്ന സ്ഥാപനവുമായി കൈ കോർത്തു കൊണ്ട് നിർമ്മാതാക്കളെ സഹായിക്കാൻ ഒരു പുതിയ സംരംഭത്തിന് തുടക്കം കുറിച്ചിരിക്കാൻ തീരുമാനിക്കുന്നത്.ഓ ടി ടി പ്ലാറ്റ് ഫോം,ഓഡിയോ കമ്പനി, ടി വി ചാനലുകൾ എന്നിവയുമായി കരാർ ചെയ്തിട്ടുള്ള നിർമ്മാതാക്കൾക്ക് ഏഴു മുതൽ പത്തു ദിവസത്തിനുള്ളിൽ സാമ്പത്തിക സഹായം നൽകുന്നതാണ് പദ്ധതി.
ഇതിനായി മേൽ പറഞ്ഞ ഒ ടി ടി, സാറ്റ് ലൈറ്റ് കമ്പനികളുമായി നിർമ്മാതാക്കൾഏർപ്പെട്ടിട്ടുള്ള കരാർപത്രമാണ് രേഖയായി ആവശ്യമുള്ളത്.ഇതു വരെ നാലു സിനിമകൾക്ക് ഈ രീതിയിൽ സാമ്പത്തിക സഹായം നൽകി കഴിഞ്ഞുവെന്നും തമിഴ് കൂടാതെ മലയാളം, തെലുങ്ക്, കന്നഡ, മറാത്തി തുടങ്ങിയ മറ്റു ഭാഷാ നിർമ്മാതാക്കൾക്കും സാമ്പത്തിക സഹായം നൽകാനുള്ള സൗകര്യവും പ്രൊഡ്യൂസർ ബസാർ ഡോട് കോമും ബെറ്റർ ഇൻവെസ്റ്റ്.ക്ലബ്ബും ഏർപ്പെടുത്തിയെന്നും ഭാരവാഹികൾ വ്യക്തമാക്കുന്നു.
ബെറ്റർ ഇൻവെസ്റ്റിൽ ഒ ടി ടി, ഓഡിയോ ലേബൽസ്, സാറ്റ് ലൈറ്റ് നെറ്റ് വർക്കുകൾ എന്നിവയുമായി നിർമ്മാതാക്കൾ ചെയ്യുന്ന കരാറുകളുടെ അടിസ്ഥാനത്തിൽ നിർമ്മാണ കമ്പനികൾക്ക് കുറഞ്ഞ പലിശയ്ക്ക് കടം നല്കുന്നു. സിനിമാ മേഖലക്ക് നിലവിൽ സാമ്പത്തിക സഹായം നൽകി വരുന്ന രീതിയെ പുനഃക്രമീകരിക്കുന്നതോടൊപ്പം നിർമ്മാണ കമ്പനികൾക്ക് ബിസിനസിനെ തങ്ങളുടെ നിയന്ത്രണത്തിൽ വെയ്ക്കുവാനും കഴിയുന്നു. "എന്നാണ് ബെറ്റർ ഇൻവെസ്റ്റ് ഡോട് ക്ലബ്ബിൻ്റെ സ്ഥാപകൻ പ്രദീപ് സോമു വ്യക്തമാക്കിയത്.