ഒടിടി പ്ലാറ്റ്ഫോമിലൂടെ ഏറ്റവുമധികം തുക നേടുന്ന തെലുങ്ക് ചിത്രമാകാന്‍ 'രാധേ ശ്യാം'; പ്രഭാസ് ചിത്രത്തിന് ലഭിച്ചത് 400 കോടിയെന്ന് റിപ്പോര്‍ട്ട്

By mathew.12 06 2021

imran-azhar

 

 


പ്രഭാസും പൂജ ഹെഗ്ഡെയും മുഖ്യ വേഷങ്ങളിലെത്തുന്ന രാധേ ശ്യാം ഒടിടി റിലീസിന് ഒരുങ്ങുന്നതായി സൂചന. 400 കോടി രൂപയ്ക്ക് ചിത്രം പ്രമുഖ ഒടിടി പ്ലാറ്റ്ഫോമിന് വിറ്റതായാണ് സൂചന. ഇതോടെ ഒടിടി പ്ലാറ്റ്ഫോമിലൂടെ ഏറ്റവുമധികം തുക നേടുന്ന തെലുങ്ക് ചിത്രമായി രാധേ ശ്യാം മാറുമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. എന്നാല്‍, ഇതേപ്പറ്റിയുള്ള ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.


പിരീഡ് റൊമാന്റിക് ഡ്രാമ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 350 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. വിക്രമാദിത്യ എന്ന കഥാപാത്രത്തെയാണ് പ്രഭാസ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

രാധാ കൃഷ്ണ കുമാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രഭാസും രാധാകൃഷ്ണ കുമാറും ഒന്നിക്കുന്ന ആദ്യ ചിത്രമാണ് രാധേ ശ്യാം. വി ക്രിയേഷന്‍സിന്റെ ബാനറില്‍ വംസിയും പ്രമോദും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

 

OTHER SECTIONS